
റിയാദ്: സൗദി അറേബ്യയിൽ എട്ടു ദിവസം മുമ്പ് കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കിഴക്കൻ സൗദിയിലെ ഒരു കനാലിൽ കണ്ടെത്തി. ദമ്മാമിന് സമീപം നാബിയ എന്ന സ്ഥലത്തെ മലിനജലം ഒഴുകുന്ന കനാലിലാണ് കൊല്ലം ബീച്ച് വാർഡിൽ കടപ്രം പുറംപോക്കിൽ ജോൻസൻ ആൻറണിയുടേയും അശ്വാമ്മയുടേയും മൂന്നാമത്തെ മകൻ ജോസഫ് ജോൺസന്റെ (46) മൃതേദഹം കണ്ടെത്തിയത്.
ഇദ്ദേഹം താമസിക്കുന്നതിന് അടുത്തുള്ള കനാലിലെ ചെളിയിൽ പുതഞ്ഞ നിലയായിരുന്നു മൃതദേഹം. ദിവസങ്ങളുടെ പഴക്കമുണ്ട്. ഏഴ് വർഷമായി ഇവിടെ ഒരു കല്യാണ മണ്ഡപത്തിലെ ജീവനക്കരനാണ് ജോസഫ്. അപസ്‍മാര രോഗിയാണെന്ന് പറയപ്പെടുന്നു. കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇവർ താമസിച്ചിരുന്ന മുറിയുടെ പിന്നിലുള്ള കനാലിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് തിരച്ചൽ നടത്തിയതും മൃതദേഹം കണ്ടെത്തിയതും. കഴിഞ്ഞ അവധിക്ക് നാട്ടിൽ പോയപ്പോൾ വിവാഹം ഉറപ്പിച്ചതായിരുന്നത്രെ. രണ്ട് മാസത്തിനുള്ളിൽ നാട്ടിലെത്തി വിവാഹം നടത്താനുള്ള ഒരുക്കത്തിലുമായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam