
എഡിന്‍ബറോ: യുകെയിലെ സ്കോട്‍ലന്‍ഡില്‍ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. സാന്ദ്ര സാജു എന്ന 22കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
എഡിൻബറോയിൽ നിന്ന് അധികം അകലെയല്ലാത്ത ഗ്രാമമായ ന്യൂബ്രിഡ്ജിലെ ആൽമണ്ട് നദിയുടെ കൈവഴിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ ഏരിയയില്‍ നിന്നാണ് സാന്ദ്ര സാജുവിനെ കാണാതായത്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയാണ്.
Read Also - ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി വിദ്യാർത്ഥി മരിച്ചു
ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്നു സാന്ദ്ര. വിദ്യാർഥി വിസയിൽ കഴിഞ്ഞ വർഷമാണ് സാന്ദ്ര യുകെയിൽ എത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ