കുവൈത്തിൽ കൊല്ലപ്പെട്ട യുപി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published : Aug 12, 2026, 05:20 PM IST
Rahul

Synopsis

കുവൈത്തിൽ കൊല്ലപ്പെട്ട യുപി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ആസംഗഢ് സ്വദേശി രാഹുൽ ചൗഹാന്റെ മൃതദേഹമാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.

കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ സ്വദേശിയുടെ ആക്രമണത്തിൽ കുവൈത്തിൽ കൊല്ലപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ആസംഗഢ് സ്വദേശി രാഹുൽ ചൗഹാന്റെ മൃതദേഹമാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ച കബദിലെ താമസസ്ഥലത്ത് രാഹുൽ ചൗഹാനും ഇറാനിയൻ സ്വദേശിയും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഈജിപ്ഷ്യൻ സ്വദേശി മുറിയിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഇരുവരും കൊല്ലപ്പെട്ടിരുന്നു.

നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ലഖ്‌നൗവിലേക്കുള്ള വിമാനമാർഗമാണ് രാഹുൽ ചൗഹാന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. മൃതശരീരം നാട്ടിലേക്ക് അയക്കുന്നതിനുള്ള യാത്രാരേഖകൾ ഉൾപ്പെടെയുള്ള അനുബന്ധ നടപടിക്രമങ്ങൾ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ – മാഗ്നെറ്റ് വിംഗിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ ചുമതലയേറ്റു
റിയാദിലെ സോഫ നിർമാണശാലയിൽ വൻ തീപിടിത്തം; നിരവധി ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു