
Dear Big Ticket Season 3 ഔദ്യോഗികമായ അവസാനിച്ചു. മേഖലയിൽ എമ്പാടുമുള്ള ആളുകളുടെ ഹൃദയംഗമമായ ആഗ്രഹങ്ങൾ ഒരുമിച്ച് കൊണ്ടു വന്ന ഒരു പുതിയ അദ്ധ്യായമായിരുന്നു Dear Big Ticket Season 3. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ബിസിനസ്, കുടുംബങ്ങളുടെ സമാഗമം എന്നിങ്ങനെ വിവിധ മേഖലകളിൽ ആളുകൾ അവരുടെ സ്വപ്നങ്ങൾ പങ്കുവച്ചു.
ആഴ്ച്ചകൾ നീണ്ട പൊതു വോട്ടിങ്ങിന് ശേഷം ആറ് വിജയികളെ തെരഞ്ഞെടുത്തു. ഓരോരുത്തർക്കും അവരവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ 100,000 ദിർഹം വീതം ലഭിച്ചു. വിജയികളിൽ ഇന്ത്യ, ഈജിപ്റ്റ്, ഫിലിപ്പീൻസ്, യുഗാണ്ട രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്.
വെറോണിക്ക ഇമാക്കുലേറ്റ് ആംഗ്വെൻ
യുഗാണ്ടയിൽ നിന്നുള്ള 37 വയസ്സുകാരിയായ വെറോണിക്ക 2015 മുതൽ അബുദാബിയിൽ താമസിക്കുകയാണ്. അവരുടെ കുഞ്ഞു മകൻ അമ്മൂമ്മയുടെ പരിചരണത്തിൽ യുഗാണ്ടയിൽ തുടരുന്നു. വർഷങ്ങളായി മകനെ സന്ദർശിക്കാൻ വെറോണിക്കയ്ക്ക് കഴിഞ്ഞിട്ടില്ല.
“ഒരു ജോലിക്കായി ശ്രമിക്കുമ്പോഴാണ് ബിഗ് ടിക്കറ്റ് കണ്ടത്. അങ്ങനെയാണ് എൻറെ കഥ പങ്കിടാൻ തീരുമാനിച്ചത്. വിജയിയായി എന്നറിഞ്ഞപ്പോൾ കരച്ചിലടക്കാൻ കഴിഞ്ഞില്ല.” – വെറോണിക്ക പറയുന്നു.
ഉടനെ മകനെ യു.എ.ഇയിലേക്ക് കൊണ്ടുവരാനാണ് വെറോണിക്ക ആഗ്രഹിക്കുന്നത്. പിറന്നാളിന് മകനെ വിളിച്ച് ഒരുമിച്ച് ആഘോഷിക്കാനാണ് അവരുടെ ആഗ്രഹം.
കജോൾ ശ്രീ രവിചന്ദ്രൻ
തമിഴ് നാട്ടിൽ നിന്നുള്ള 25 വയസ്സുകാരിയായ കജോൾ, എ.ഐയും സൈബർസെക്യൂരിറ്റിയുമാണ് പഠിക്കുന്നത്. ഷാർജയിൽ 2002 മുതൽ ജീവിക്കുന്നു. പഠനം തുടരാനും സാമ്പത്തികമായി രക്ഷിതാക്കളെ സഹായിക്കാനുമാണ് കജോൾ ആഗ്രഹിക്കുന്നത്.
“ഇൻസ്റ്റഗ്രാമിൽ ബിഗ് ടിക്കറ്റിന്റെ പരസ്യം കണ്ട് എന്റെ അനിയത്തിയാണ് പറഞ്ഞത്, ആഗ്രഹം സമർപ്പിക്കാൻ. ആദ്യമായിട്ടാണ് ഞാനൊരു ബിഗ് ടിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയിച്ചു എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാതെ സന്തോഷം. ഇപ്പോഴും എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല. എന്റെ അച്ഛനായിരിക്കും ഏറ്റവും അധികം സന്തോഷിക്കുക, കാരണം പഠിക്കാനുള്ള അവസരം എനിക്ക് എത്ര വലുതാണെന്ന് അദ്ദേഹത്തിന് അറിയാം.”
മഞ്ജു ജോസ്
കേരളത്തിൽ നിന്നുള്ള 35 വയസ്സുകാരിയായ മഞ്ജു, ഒൻപത് വർഷമായി ഷാർജയിലാണ് താമസം. രണ്ട് വർഷം മുൻപ് അവർക്ക് ജോലി നഷ്ടമായി. ഇതോടെ കുടുംബം സാമ്പത്തിക ഞെരുക്കത്തിലായി. ഇതോടെ മകളെ തിരികെ കേരളത്തിലേക്ക് അയക്കുക എന്ന തീരുമാനം എടുക്കേണ്ടി വന്നു.
“രണ്ട് വർഷമായി ഞാനും ഭർത്താവും ശരിക്കൊന്ന് ഉറങ്ങിയിട്ട്. ഞങ്ങളുടെ ജീവിതം ആകെ അരക്ഷിതാവസ്ഥയിലായിരുന്നു. ഈ വാർത്ത അറിഞ്ഞതിന് ശേഷം ഞങ്ങൾ വീണ്ടും പ്രതീക്ഷയിലായി. വീണ്ടും മകളെ കാണാനാകുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ഞങ്ങൾ.” - മഞ്ജു പറഞ്ഞു.
ക്യാഷ് പ്രൈസ് ഉപയോഗിച്ചു കേരളത്തിലേക്ക് യാത്ര ചെയ്യാനാണ് മഞ്ജു ആഗ്രഹിക്കുന്നത്. മകളെ ഷോപ്പിങ്ങിന് കൊണ്ടു പോകണം, ദുബായ് ചോക്കലേറ്റ് വാങ്ങി നൽകണം. പിന്നെ സമ്മാനത്തുക ഉപയോഗിച്ച് ഒരു ഓൺലൈൻ ബിസിനസ് തുടങ്ങണം.
ഇസ്ലാം ഷാഫ്ഷാക്ക്
ഈജിപ്റ്റിൽ നിന്നുള്ള ഡോക്ടറാണ് 51 വയസ്സുകാരനായ ഇസ്ലാം. മൂന്നു വർഷമായി അദ്ദേഹം യു.എ.ഇയിൽ ഉണ്ട്. വിദ്യാഭ്യാസം തുടരുക എന്നതായിരുന്നു അദ്ദേഹം സമർപ്പിച്ച ലക്ഷ്യം.
“എന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുള്ള ഒരു സമയത്താണ് ഞാൻ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. സാമ്പത്തികമായി ഞെരുക്കത്തിലായിരുന്നു ഞാൻ. കുടുംബത്തിനായി എന്റെ പഠനം ഉപേക്ഷിക്കണ്ട അവസ്ഥ വന്നു. ഇപ്പോൾ, ഭാഗ്യം എന്നെ തുണച്ചു. എന്റെ വിദ്യാഭ്യാസത്തിന് പിന്തുണയും ലഭിച്ചു.”
അലെഹാന്ദ്ര ഫോദ്ര
ഫിലിപ്പീൻസിൽ നിന്നുള്ള നഴ്സറി അസിസ്റ്റന്റായ ഫോദ്ര 25 വർഷമായി അബുദാബിയിലാണ് ജീവിക്കുന്നത്. കൊവിഡ്-19 മഹാമാരിയോടെ അവരുടെ ജീവിതം മാറി. ഭർത്താവിന് ജോലി നഷ്ടമായി, കുട്ടികളെ നാട്ടിലേക്ക് അയക്കേണ്ടി വന്നു. അന്നു മുതൽ കുടുംബത്തെ ഒരുമിപ്പിക്കാനായി ഒരു അവസരം തേടുകയായിരുന്നു ഫോദ്ര.
ഫേസ്ബുക്കിൽ സ്ക്രോൾ ചെയ്യുമ്പോവാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. 11 വർഷമായി ഞങ്ങൾ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. അവസാനം ഇങ്ങനെ വിജയം നേടിയത് വിശ്വസിക്കാൻ കഴിയുന്നില്ല.
“സമ്മാനത്തുക ഉപയോഗിച്ച് ഞങ്ങളുടെ കുടുംബം വീണ്ടും ഒന്നിച്ചു ചേരും. ഇത് വർഷങ്ങളായുള്ള എന്റെ പ്രാർത്ഥനയാണ്. അതേക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ എനിക്ക് കരച്ചിൽ വരുന്നു. ബിഗ് ടിക്കറ്റ് എന്റെ സ്വപ്നം സാക്ഷാത്കരിച്ചു.” – ഫോദ്ര കൂട്ടിച്ചേർത്തു.
വിനീത ഷിബു കുമാർ
ഇന്ത്യയിൽ നിന്നുള്ള വിനീത വിദ്യാഭ്യാസം വിഭാഗത്തിലാണ് ആഗ്രഹം സമർപ്പിച്ചത്. മകന്റെ ആരോഗ്യത്തിനും സുഖത്തിനും വേണ്ടിയാണ് അവർ ഡിയർ ബിഗ് ടിക്കറ്റിന്റെ ഭാഗമായത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന മകനെ ഉപരിപഠനത്തിന് പുറത്തേക്ക് അയക്കാൻ അവർക്ക് മടിയാണ്. സമ്മാനത്തുക ഉപയോഗിച്ച് യു.എ.ഇയിൽ തന്നെ പഠനം തുടരാൻ മകന് കഴിയുമെന്ന പ്രതീക്ഷയിലാണ് വിനീത.