യു.എ.ഇയിൽ താമസിക്കുന്ന മെക്കാനിക്കൽ എൻജിനീയർ അജിത് സാമുവലാണ് കേരളത്തിൽ നിന്നുള്ള ഒരു വിജയി. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അജിത് ബിഗ് ടിക്കറ്റ് എടുത്തത്.

അബുദാബി: ഒക്ടോബറിലെ രണ്ടാമത്തെ ആഴ്ച്ചയിൽ നടത്തിയ ഇ-ഡ്രോയിൽ രണ്ട് മലയാളികൾ അടക്കം അഞ്ച് പേർക്ക് 250 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടി സമ്മാനം ലഭിച്ചതായി ബിഗ് ടിക്കറ്റ് വാർത്താ കുറിപ്പിൽ അറിയിച്ചു. നാല് രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് വിജയികളെയാണ് പ്രഖ്യാപിച്ചത്. യു.എ.ഇ, ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് സമ്മാനം നേടിയ മറ്റുള്ളവർ.

യു.എ.ഇയിൽ താമസിക്കുന്ന മെക്കാനിക്കൽ എൻജിനീയർ അജിത് സാമുവലാണ് കേരളത്തിൽ നിന്നുള്ള ഒരു വിജയി. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അജിത് ബിഗ് ടിക്കറ്റ് എടുത്തത്. ഐ.ടി പ്രൊഫഷണലായ വിബിൻ വാസുദേവനാണ് സമ്മാനം നേടിയ രണ്ടാമത്തെ മലയാളി. ഓഫീസിലെ 20 സഹപ്രവർത്തകർ ചേർന്നാണ് ബിഗ് ടിക്കറ്റ് എടുത്തതെന്ന് വിബിൻ പറഞ്ഞു‌. ഈ മാസം രണ്ട് ഇ-ഡ്രോകളാണ് ബാക്കിയുള്ളത്. ഒക്ടോബർ മാസത്തെ ഗ്രാൻഡ് പ്രൈസായ 25 മില്യൺ ദിർഹത്തിനുള്ള ലൈവ് ഡ്രോ നവംബർ മൂന്നിന് നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം