സൗദി അറേബ്യയില്‍ യുവാവിനെ വെടിവെച്ചുകൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

By Web TeamFirst Published Sep 29, 2021, 1:57 PM IST
Highlights

സൗദി പൗരനായ നാജി ബിന്‍ മുബാറക് ബിന്‍ ഹുമൈദ് അല്‍ ശരാറി എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അവാദ് ബിന്‍ സുലൈം ബിന്‍ സഅദ് അല്‍ ശറാരി എന്നയാളെ വെടിവെച്ചു കൊന്ന കേസിലാണ് ഇയാള്‍ വധശിക്ഷയ്‍ക്ക് വിധിക്കപ്പെട്ടത്. 

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) കൊലപാതകക്കേസില്‍ വധശിക്ഷക്ക് (death sentence) വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ നടപ്പാക്കി. അല്‍ ജൌഫ് പ്രവിശ്യയിലെ സകാകയിലാണ് കഴിഞ്ഞ ദിവസം ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി പൗരനായ നാജി ബിന്‍ മുബാറക് ബിന്‍ ഹുമൈദ് അല്‍ ശരാറി എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അവാദ് ബിന്‍ സുലൈം ബിന്‍ സഅദ് അല്‍ ശറാരി എന്നയാളെ വെടിവെച്ചു കൊന്ന കേസിലാണ് ഇയാള്‍ വധശിക്ഷയ്‍ക്ക് വിധിക്കപ്പെട്ടത്. കൊല്ലപ്പെട്ടയാളും സൗദി പൗരന്‍ തന്നൊയായിരുന്നു.

സൗദി ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ പെണ്‍കുട്ടിയെ ഉപദ്രവിച്ചു; വിദേശി അറസ്റ്റില്‍
സൗദി അറേബ്യയില്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ പെണ്‍കുട്ടിയെ ഉപദ്രവിച്ച വിദേശി അറസ്റ്റില്‍. തലസ്ഥാന നഗരമായ റിയാദിലാണ് പൊതുസ്ഥലത്തുവെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. തുടര്‍ന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് റിയാദ് പ്രവിശ്യ പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസ് അറിയിച്ചു. പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

click me!