സ്വന്തം വീട് അലങ്കരിച്ച് രണ്ട് ലക്ഷം ദിർഹം വരെ സമ്മാനം നേടാം, ദുബൈയിൽ വേറിട്ടൊരു മത്സരം

Published : Mar 03, 2025, 12:51 PM IST
സ്വന്തം വീട് അലങ്കരിച്ച് രണ്ട് ലക്ഷം ദിർഹം വരെ സമ്മാനം നേടാം, ദുബൈയിൽ വേറിട്ടൊരു മത്സരം

Synopsis

ദുബൈയിലെ താമസക്കാർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാനാവുക

ദുബൈ: റമദാൻ ആഘോഷങ്ങളോടനുബന്ധിച്ച് ദുബൈ എമിറേറ്റിലെ താമസക്കാർക്ക് വേറിട്ടൊരു മത്സരം. സ്വന്തം വീടുകൾ അലങ്കരിച്ച് ഭം​ഗിയാക്കി സമ്മാനങ്ങൾ നേടാൻ കഴിയുന്നതാണ് മത്സരം. ബ്രാൻഡ് ദുബൈയും ഫർജാൻ ദുബൈയും സംയുക്തമായി നടത്തുന്ന ഈ  മത്സരത്തിന് രണ്ട് ലക്ഷം ദിർഹം ക്യാഷ് പ്രൈസും ഉംറ ടിക്കറ്റുകളുമാണ് സമ്മാനമായി ലഭിക്കുക. ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ഒരു ലക്ഷം ദിർഹം ലഭിക്കുമെന്ന് ദുബൈ ​ഗവൺമെന്റിൻ്റെ ക്രിയേറ്റീവ് വിഭാ​ഗമായ ബ്രാൻഡ് ദുബൈ പറഞ്ഞു. രണ്ടാം സ്ഥാനത്തെത്തുന്ന വിജയിക്ക് 60,000 ദിർഹവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 40,000 ദിർഹവും സമ്മാനമായി ലഭിക്കും. പങ്കെടുത്ത് വിജയിക്കുന്ന ഏഴുപേർക്ക് രണ്ട് ഉംറ ടിക്കറ്റുകൾ വീതവും ലഭിക്കും. റമദാൻ മാസത്തിന്റെ അവസാനമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക. 

ഇയർ ഓഫ് കമ്യൂണിറ്റിയുടെ ഭാ​ഗമായി നടത്തുന്ന ഈ മത്സരം രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം ശക്തിപ്പെടുത്തുകയും സമൂഹത്തിനുള്ളിൽ ആഴത്തിലുള്ള ബന്ധങ്ങൾ വളർത്തുകയും സമ്പന്നമായ പാരമ്പര്യം നിലവിലെയും ഭാവിയിലെയും തലമുറകൾക്കായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. രാജ്യത്തെ ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനായി ആഘോഷങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും സമൂഹത്തിന്റെ സർ​ഗാത്മകതയിലും പുതുമയിലും അഭിവൃദ്ധിപ്പെടുന്ന ന​ഗരമാണ് ദുബൈയെന്നും ബ്രാൻഡ് ദുബൈ ഡയറക്ടർ ഷൈമ അൽ സുവൈദി പറഞ്ഞു. 

മത്സരത്തിന്റെ മാർ​ഗ നിർദേശങ്ങൾ

  • ദുബൈയിലെ താമസക്കാർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. 
  • വീടിന്റെ മുൻഭാ​ഗം ലൈറ്റുകളും മറ്റ് തോരണങ്ങളും കൊണ്ട് അലങ്കരിക്കണം.
  • ഇയർ ഓഫ് കമ്യൂണിറ്റി എന്ന പ്രമേയം പ്രതിഫലിപ്പിച്ചുകൊണ്ട് അലങ്കാരങ്ങളുടെ വീഡിയോ ചിത്രീകരിക്കണം.
  • മത്സരാർത്ഥികൾ ഈ വീഡിയോ അവരുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് വഴി റീലായി പോസ്റ്റ് ചെയ്യണം
  • റീലിൽ ബ്രാൻഡ് ദുബൈ, ഫർജാൻ ദുബൈ എന്നിവയെ ടാ​ഗ് ചെയ്യണം
  • മാർച്ച് 21ആണ് അവസാന തീയതി 
  • കാഴ്ചയിൽ ഏറ്റവും ശ്രദ്ധേയവും നൂതനവുമായ അലങ്കാരങ്ങൾ ജ‍‍ഡ്ജിങ് പാനൽ വിലയിരുത്തും. മാത്രമല്ല ഒരു പ്രദേശത്ത് നിന്ന് രണ്ട് വിജയികളെ തിരഞ്ഞെടുക്കുകയുമില്ല.    

read more: എയർപോർട്ടിലെത്തി പോക്കറ്റിൽ നോക്കിയപ്പോൾ പാസ്പോർട്ട് ഇല്ല; കുടുങ്ങിയത് 2 ദിവസം, ഒടുവിൽ പ്രവാസിക്ക് മോചനം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ