അമേരിക്കന്‍ ഉന്നത ബഹുമതി നേടിയ കുവൈത്ത് അമീറിനെ അഭിനന്ദിച്ച് ഡെപ്യൂട്ടി അമീര്‍

Published : Sep 19, 2020, 02:56 PM ISTUpdated : Sep 19, 2020, 02:58 PM IST
അമേരിക്കന്‍ ഉന്നത ബഹുമതി നേടിയ കുവൈത്ത് അമീറിനെ അഭിനന്ദിച്ച് ഡെപ്യൂട്ടി അമീര്‍

Synopsis

തികച്ചും അര്‍ഹമായ ഈ നേട്ടത്തില്‍ കുവൈത്ത് അമീറിനെ കുവൈത്ത് സര്‍ക്കാരും ജനങ്ങളും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നെന്ന് ശൈഖ് നവാഫ് സന്ദേശത്തില്‍ അറിയിച്ചു.

കുവൈത്ത് സിറ്റി: യുഎസ് പ്രസിഡന്റിന്റെ 'ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍' ബഹുമതി നേടിയ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ അഭിനന്ദിച്ച് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. കുവൈത്ത് അമീറിനെ അഭിനന്ദനമറിയിച്ചുകൊണ്ടുള്ള സന്ദേശം ഡെപ്യൂട്ടി അമീര്‍ വെള്ളിയാഴ്ചയാണ് അയച്ചത്.

തികച്ചും അര്‍ഹമായ ഈ നേട്ടത്തില്‍ കുവൈത്ത് അമീറിനെ കുവൈത്ത് സര്‍ക്കാരും ജനങ്ങളും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നെന്ന് ശൈഖ് നവാഫ് സന്ദേശത്തില്‍ അറിയിച്ചു. മേഖലയിലും രാജ്യാന്തര തലത്തിലും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് കുവൈത്ത് അമീര്‍ വഹിച്ചിട്ടുള്ള വലിയ പങ്കിന് ആദരവായാണ് ഈ ബഹുമതി ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അമീര്‍ നടത്തിയ നയതന്ത്ര ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഉന്നത ബഹുമതി നല്‍കി ആദരിക്കുന്നതെന്ന് അമീരി ദിവാന്‍കാര്യ മന്ത്രി ശൈഖ് അലി അല്‍ ജര്‍റാഹ് അല്‍ സബാഹ് പറഞ്ഞു. അമേരിക്കയുടെ ഉറ്റസുഹൃത്തും പങ്കാളിയുമാണ് കുവൈത്ത് അമീറെന്ന് ബഹുമതി നല്‍കി ആദരിക്കുന്ന വിവരം പുറത്തുവിട്ടുകൊണ്ടുള്ള വൈറ്റ് ഹൗസിന്‍റെ പ്രസ്താവനയില്‍ പറയുന്നു. ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ കുവൈത്ത് നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണ്. സമാനതകളില്ലാത്തതാണ് കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ 40 വര്‍ഷമായി തുടരുന്ന നയതന്ത്ര വൈദഗ്ധ്യമെന്നും പശ്ചിമേഷ്യയിലെ സങ്കീര്‍ണമായ പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ ഇത് നിര്‍ണായകമായെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേര്‍ത്തു. 

മറ്റ് രാഷ്ട്രത്തലവന്‍മാര്‍ക്ക് അമേരിക്ക നല്‍കുന്ന അപൂര്‍വ്വ ബഹുമതിയാണ് 'ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍'. അമീറിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ മൂത്ത മകന്‍ ശൈഖ് നാസര്‍ സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് പുരസ്‌കാരം ഏറ്റുവാങ്ങി. 'ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍' ബഹുമതി 1991ലാണ് അവസാനമായി നല്‍കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ