
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ദീര്‍ഘകാല ആവശ്യമായ സമഗ്ര ആരോഗ്യ– അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ യാഥാർഥ്യമാകുകയാണ്. നവംബർ ഒന്നുമുതൽ പരിരക്ഷ ലഭ്യമായിത്തുടങ്ങുന്ന പദ്ധതിയിൽ വിദേശത്തുള്ള കേരളീയർക്ക് പുറമേ മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന കേരളീയർക്കും കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കും. 2025 സെപ്റ്റംബർ 22നാണ് പ്രവാസി കേരളീയർക്കും കുടുംബത്തിനുമായുള്ള പ്രവാസി ആരോഗ്യ -അപകട പരിരക്ഷാ ഇന്‍ഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്.
നിലവില്‍ കേരളത്തിലെ 500ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഭാവിയില്‍ ജി.സി.സി രാജ്യങ്ങളിലുള്‍പ്പെടെയുളള ആശുപത്രികളിലും പദ്ധതി ലഭ്യമാക്കാനാണ് ശ്രമം. പോളിസിയുടെ ഭാഗമായശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പോളിസി പുതുക്കാനുളള സംവിധാനവും ഒരുക്കും. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. പ്രവാസികേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്നതാണ് ‘നോര്‍ക്ക കെയര്‍’.
പ്രീമിയം തുക
7,500 രൂപയാണ് ഒരാൾക്ക് വാർഷിക പ്രീമിയം. ഭർത്താവും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബ ഇൻഷുറൻസിന് 13,275 രൂപയാണ് പ്രീമിയം. രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഓരോ കുട്ടിക്കും 4,130 രൂപ അധികമായി നൽകണം. 25 വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് കുടുംബ ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇൻഷുറൻസ് പരിരക്ഷ
5 ലക്ഷം രൂപവരെയുള്ള ചികിത്സയാണ് ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രവാസികൾക്ക് 70 വയസ്സുവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. നിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് ലഭിക്കും. ക്യാഷ്‌ലെസ് ഇല്ലാത്ത ആശുപത്രികളിൽ നിന്ന് ക്ലെയിം നൽകാൻ 60 ദിവസം വരെ സമയം ലഭിക്കും. ചികിത്സയ്ക്കായി കിടക്കുന്ന മുറിയുടെ വാടകയായി ഇൻഷുറൻസ് തുകയുടെ ഒരു ശതമാനം ലഭിക്കും. ഐസിയു ചാർജുകൾക്ക് ഇൻഷുറൻസ് തുകയുടെ രണ്ട് ശതമാനവും ലഭിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപുള്ള 30 ദിവസത്തെയും പ്രവേശിപ്പിച്ച ശേഷമുള്ള 60 ദിവസം വരെയുള്ള ചികിത്സാ ചെലവും ലഭിക്കും.
ഡേ കെയർ ചികിത്സകളും ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് അപകട മരണം സംഭവിച്ചാൽ ഇൻഷുറൻസ് തുക പൂർണമായും നഷ്ടപരിഹാരമായി ലഭിക്കും. ഇതിനു പുറമെ, മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് 50,000 രൂപ ചെലവിനത്തിൽ ലഭിക്കും. ഇന്ത്യയ്ക്ക് അകത്താണെങ്കിൽ മൃതദേഹം നാട്ടിലെത്തിക്കാൻ 25,000 രൂപയാണ് സഹായം. അപകടത്തിൽ സ്ഥിരമോ, പൂർണമോ ആയ ശാരീരിക വൈകല്യം സംഭവിച്ചാലും ഇൻഷുറൻസ് തുകയായ 5 ലക്ഷം രൂപ ലഭിക്കും. ഭാഗിക വൈകല്യങ്ങൾക്ക് പോളിസി ഷെഡ്യൂൾ പ്രകാരമുള്ള നഷ്ടപരിഹാരമായിരിക്കും ലഭിക്കുക. ഒരു വർഷമാണ് പോളിസിയുടെ കാലാവധി.
നോര്‍ക്ക കെയറിൽ എൻറോൾ
ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള പ്രവാസി കേരളീയർക്കെല്ലാം നോർക്ക കെയറിൽ എൻറോൾ ചെയ്യാൻ സാധിക്കും. 18–70 വയസ്സു വരെയുള്ള ആർക്കും മെഡിക്കൽ പരിശോധനകൾ കൂടാതെ തന്നെ എൻറോൾ ചെയ്യാം. നോർക്ക ഐഡി കാർഡ്, എൻആർകെ ഐഡി കാർഡ് അല്ലെങ്കിൽ സ്റ്റുഡന്റ് ഐഡി കാർഡ് ആണ് എൻറോൾ ചെയ്യുന്നതിനായി വേണ്ടത്. നോർക്ക ഐഡി കാർഡ്, നോർക്ക ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ് എന്നിവ ആവശ്യമാണ്. അവ നിശ്ചിത തുക അടച്ചു സ്വന്തമാക്കാനാകും ( 3 വർഷം സാധുവാണ്).
അപേക്ഷിക്കേണ്ട വിധം
നോർക്ക കെയറിനായുള്ള ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ നോർക്ക ഐഡി കാർഡ് നമ്പർ അല്ലെങ്കിൽ എൻആർകെ ഐഡി കാർഡ് നമ്പർ അല്ലെങ്കിൽ സ്റ്റുഡന്‍റ് കാർഡ് നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. വിവരങ്ങൾ സമർപ്പിക്കുക, പ്രീമിയം അടച്ച് പദ്ധതിയിൽ അംഗമാവുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്. പദ്ധതിയെക്കുറിച്ചറിയാൻ നോർക്ക കോൺടാക്റ്റ് സെന്ററുമായി ബന്ധപ്പെടുക :1800 20022 501, 1800 2022 502. www. norkaroots.kerala.gov.inwww. nifl.norkaroots.org
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ