
ദുബൈ: ആകര്‍ഷകമായ വിലക്കുറവും അമ്പരപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കുന്ന നറുക്കെടുപ്പുകളും ത്രസിപ്പിക്കുന്ന വിനോദ പരിപാടികളും ഉള്‍പ്പെടെ ആഘോഷങ്ങളുടെ നീണ്ടനിര ഒരുക്കുകയാണ് ഈ വേനല്‍ കാലത്ത് ദുബൈ. നിരവധി സംവിശേഷതകളോടെ ദുബൈ സമ്മര്‍ സര്‍പ്രൈസ് ഷോപ്പിങ് ഉത്സവത്തിന് അടുത്തയാഴ്ച തുടക്കമാവുകയാണെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആര്‍.ഇ) സിഇഒ അഹ്‍മദ് അല്‍ ഖാജ ചൊവ്വാഴ്ച അറിയിച്ചു.
ദുബൈ സമ്മര്‍ സര്‍പ്രൈസിന്റെ 26-ാം എഡിഷനാണ് ജൂണ്‍ 29 മുതല്‍ സെപ്‍റ്റംബര്‍ മൂന്നാം തീയ്യതി വരെ നടക്കാന്‍ പോകുന്നത്. ഇക്കുറി ദുബൈയിലെ ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനാണ് മുഖ്യശ്രദ്ധയെന്ന് സംഘാടകര്‍ പറയുന്നു. കുടുംബങ്ങള്‍ക്കായി നിരവധി വിനോദ പരിപാടികളും സന്ദര്‍ശകര്‍ക്ക് പുതുമ നിറഞ്ഞ അനുഭവം സമ്മാനിക്കാനുള്ള വ്യത്യസ്‍തമായ മറ്റ് പരിപാടികളും ഇത്തവണത്തെ ദുബൈ സമ്മര്‍ സര്‍പ്രൈസിന്റെ പ്രത്യേകതകളായിരിക്കും.
ദുബൈയില്‍ ഉടനീളമുള്ള 3500ല്‍ അധികം ഔട്ട്‍ലെറ്റുകളിലൂടെ എണ്ണൂറിലധികം ബ്രാന്‍ഡുകള്‍ 75 ശതമാനം വരെ ഡിസ്‍കൗണ്ട് ഫെസ്റ്റിവല്‍ കാലയളവില്‍ നല്‍കും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിന്മേല്‍ ലഭ്യമാവുന്ന മറ്റ് ഓഫറുകളും റിവാര്‍ഡ് പോയിന്റുകളുമുണ്ട്. നിശ്ചിത തുകകള്‍ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കുള്ള സമ്മാനങ്ങളും ഇത്തവണ പ്രഖ്യാപിക്കും. വിവിധ മാളുകളിലും ഷോപ്പിങ് സെന്ററുകളിലും പ്രത്യേകമായി ലഭിക്കുന്ന ഓഫറുകള്‍ ഇതിന് പുറമെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ