യുഎഇയില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചാല്‍ 3,000 ദിര്‍ഹം പിഴ

By Web TeamFirst Published Aug 4, 2020, 8:22 PM IST
Highlights

ഷോപ്പിങ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍, പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍, ആളുകള്‍ കൂടുതലായെത്തുന്ന സ്ഥലങ്ങള്‍, രണ്ടോ അധിലധികമോ യാത്രക്കാരുമായി സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ എന്നീ സാഹചര്യങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്.

അബുദാബി: യുഎഇയില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് അധികൃതര്‍. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 3,000 ദിര്‍ഹം പിഴയീടാക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ഓര്‍മ്മപ്പെടുത്തി.

ഷോപ്പിങ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍, പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍, ആളുകള്‍ കൂടുതലായെത്തുന്ന സ്ഥലങ്ങള്‍, രണ്ടോ അധിലധികമോ യാത്രക്കാരുമായി സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ എന്നീ സാഹചര്യങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി മാളുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ പൊലീസ് പട്രോളിങ് കര്‍ശനമായി തുടരുകയാണ്.

യുഎഇയ്ക്ക് ഇന്നും ആശ്വാസദിനം; പുതിയ രോഗികള്‍ ഇരുന്നൂറില്‍ താഴെ, 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ല

കൊവിഡ് വാക്‌സിന്‍ ട്രയലിന് സന്നദ്ധരായവരെ സ്വാഗതം ചെയ്ത് യുഎഇ; അബുദാബിയില്‍ പ്രത്യേക വാക്ക്-ഇന്‍ സംവിധാനം
 

click me!