
അബുദാബി: കൊവിഡ് പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണവുമായി ദുബൈ. സ്വകാര്യ കുടുംബ ഒത്തുചേരലുകളിലും പൊതു ആഘോഷങ്ങളിലും 30 പേരില്‍ കൂടുതല്‍ അനുവദനീയമല്ലെന്ന് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു.
പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കരുത്, ചുമയോ പനിയോ മറ്റ് എന്തെങ്കിലും രോഗലക്ഷണങ്ങളോ ഉള്ളവര്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണം, എന്നീ മാര്‍ഗനിര്‍ദ്ദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍തുക പിഴ ചുമത്തും. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹവും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് 15,000 ദിര്‍ഹവുമാണ് പിഴ. സാമൂഹിക അകലം കൃത്യമായി പാലിച്ചുകൊണ്ട് വേണം പരിപാടികളില്‍ പങ്കെടുക്കാന്‍. ഒരാള്‍ക്ക് നാല് ചതുരശ്ര മീറ്റര്‍ സ്ഥലം എന്ന നിബന്ധന പാലിക്കണം. കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ പരിശോധനകള്‍ നടത്തുമെന്ന് കമ്മറ്റി അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും പിഴ ലഭിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam