ഡ്രൈവറില്ലാ കാറുകള്‍ തെരുവിലിറക്കുന്നതിന് മുന്നോടിയായി ഡിജിറ്റല്‍ മാപ്പിങ്

Published : Jun 04, 2022, 08:52 PM IST
ഡ്രൈവറില്ലാ കാറുകള്‍ തെരുവിലിറക്കുന്നതിന് മുന്നോടിയായി ഡിജിറ്റല്‍ മാപ്പിങ്

Synopsis

ഗൂഗിള്‍ മാപ്പിന് സമാനമായി ഓട്ടോണമസ് കാറുകള്‍ക്ക് ശരിയായ ദിശ നിര്‍ണയിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ മാപ്പാണ് തയ്യാറാക്കുന്നത്. ദുബൈ മുന്‍സിപ്പാലിറ്റിയുടെ കീഴിലെ ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെന്ററാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

ദുബൈ: നഗരവീഥികളില്‍ ഓടാനൊരുങ്ങുന്ന ഡ്രൈവറില്ലാ (ഓട്ടോണമസ്) വാഹനങ്ങള്‍ റോഡിലിറക്കുന്നതിന് മുമ്പായി ഡിജിറ്റല്‍ മാപ്പിങ് തുടങ്ങി. അടുത്ത വര്‍ഷം മുതലാണ് ഡ്രൈവറില്ലാ വാഹനങ്ങള്‍ തെരുവിലിറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഗൂഗിള്‍ മാപ്പിന് സമാനമായി ഓട്ടോണമസ് കാറുകള്‍ക്ക് ശരിയായ ദിശ നിര്‍ണയിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ മാപ്പാണ് തയ്യാറാക്കുന്നത്. ദുബൈ മുന്‍സിപ്പാലിറ്റിയുടെ കീഴിലെ ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെന്ററാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 2030ഓടെ എമിറേറ്റിന്റെ 25 ശതമാനം യാത്രകള്‍ ഡ്രൈവറില്ലാ വാഹനങ്ങളിലാക്കുക എന്ന ലക്ഷ്യമാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിട്ടുള്ളത്.

വാഹനങ്ങളില്‍ നിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ 'പിടിവീഴും'; നിരീക്ഷണം ശക്തമാക്കി

ഡ്രൈവറില്ലാ വാഹനത്തിലെ നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനത്തിന് യോജിച്ച വിധമുള്ള മാപ്പിങ് ആണിത്. സുരക്ഷിതമായ യാത്രയ്ക്കായി 80ല്‍ അധികം സെന്‍സറുകളും ക്യാമറകളും വാഹനത്തിലുണ്ടാകും. 360 ഡിഗ്രിയില്‍ നിരീക്ഷിക്കാനുമാകും. 

പരപുരുഷ ബന്ധം ആരോപിച്ച് കാമുകിയെ കുത്തിക്കൊന്നു; പ്രവാസി യുവാവിന് യുഎഇയില്‍ വധശിക്ഷ

ദുബൈ: 600 ഗ്രാം മയക്കുമരുന്നുമായി ദുബൈ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഇതിന് പുറമെ 50,000 ദിര്‍ഹം പിഴയും അടയ്ക്കണം. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നാടുകടത്തുകയും ചെയ്യും. പ്രതിയുടെ കൈവശമുണ്ടായിരുന്ന സ്യൂട്ട് കെയ്‍സില്‍ നിന്നാണ് കസ്റ്റംസ് ഓഫീസര്‍മാര്‍ മയക്കുമരുന്ന് കണ്ടെടുത്തത്.

2021 നവംബര്‍ മാസത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. യുഎഇയിലേക്ക് പ്രവേശിക്കുന്ന സമയത്ത്  മൂന്ന് പാക്കറ്റുകളിലാക്കിയ നിലയിലാണ് ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്‍തപ്പോള്‍ തന്റെ ബാഗില്‍ നിരോധിത വസ്‍തുക്കളൊന്നും ഇല്ലെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ ബാഗേജ് സ്‍കാനറില്‍ പരിശോധിച്ചപ്പോള്‍ അസ്വഭാവികത തോന്നിയതോടെയാണ് ബാഗ് തുറന്ന് പരിശോധിച്ചത്. മൂന്ന് പാക്കറ്റുകളിലായി 600 ഗ്രാം ഭാരമുള്ള ഒരു വസ്‍‍തു ബാഗില്‍ നിന്ന് കണ്ടെടുത്തു. ഇത് മയക്കുമരുന്നാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 

പിന്നീട് വിശദമായി അധികൃതര്‍ ഇയാളെ ചോദ്യം ചെയ്‍തെങ്കിലും അപ്പോഴും കുറ്റം നിഷേധിക്കുകയായിരുന്നു.  അതേ വിമാനത്തില്‍ തന്നെ യാത്ര ചെയ്‍തിരുന്ന തന്റെ കാമുകിയാണ് ഈ ബാഗ് തന്നയച്ചതെന്നായിരുന്നു പ്രധാന വാദം. നാട്ടില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് കാമുകി ഈ ബാഗ് തന്നെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ബാഗ് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്‍തെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി വിശ്വസനീയമായി കണക്കാക്കിയില്ല. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം