സൗദിയും ഖത്തറും നയതന്ത്രബന്ധം ശക്തമാക്കുന്നു

By Web TeamFirst Published Jan 8, 2021, 4:46 PM IST
Highlights

ഉച്ചകോടിക്ക് ശേഷം അന്ന് തന്നെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

റിയാദ്: ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ചതിന് പിന്നാലെ സൗദി അറേബ്യ നയതന്ത്ര ബന്ധം ശക്തമാക്കുന്നു. ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിച്ച സുപ്രധാന തീരുമാനമെടുത്ത 41-ാമത് ജി.സി.സി ഉച്ചകോടി സമാപിച്ചതിനെ തുടര്‍ന്നാണിത്.

ഉച്ചകോടിക്ക് ശേഷം അന്ന് തന്നെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ നീക്കങ്ങളെ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗവും സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദവും നയതന്ത്ര ബന്ധവും ഊഷ്മളമാക്കാന്‍ ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയില്‍ തീരുമാനിച്ചതായി സൗദി ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.  


 

click me!