
ഷാര്‍ജ: ജീവനക്കാരന്‍ മുങ്ങി മരിച്ച സംഭവത്തില്‍ ഖുര്‍ഫഖാനിലെ നീന്തല്‍ പരിശീലകന് രണ്ട് ലക്ഷം ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. തുക ബ്ലഡ് മണിയായി മരിച്ചയാളുടെ കുടുംബത്തിന് കൈമാറണം. കടലില്‍ ഡൈവിങ് പരിശീലനത്തിനിടെയാണ് ജീവനക്കാരന്‍ മുങ്ങി മരിച്ചത്.
രണ്ടുപേരും ഒരുമിച്ച് കടലില്‍ പരിശീലനം നടത്തുമ്പോഴായിരുന്നു അപകടം. അനുവദനീയമായ പരിധിക്കപ്പുറത്തേക്ക് ഇവര്‍ പോയതാണ് അപകടത്തിന് കാരണമായത്. പരിശീലകന്‍ മാത്രമാണ് കടലില്‍ നിന്ന് തിരിച്ചുവന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അധികൃതര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam