ജോലി അന്വേഷിക്കാനായി യുഎഇയില്‍ തുടരുന്നവര്‍ക്ക് മുന്നറിയിപ്പ്

By Web TeamFirst Published Sep 1, 2018, 9:17 AM IST
Highlights

യുഎയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്തി രേഖകള്‍ ശരിയാക്കി രാജ്യത്ത് തന്നെ തുടരാനോ നാട്ടിലേക്ക് മടങ്ങാനോ ഇപ്പോള്‍ അവസരമുണ്ട്. എന്നാല്‍ നിലവില്‍ ജോലി ഇല്ലാതെ രാജ്യത്ത് അനധികൃതമായി കഴിയുന്നവര്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത്തരക്കാര്‍ക്ക് പുതിയ ജോലി കണ്ടെത്താനായി ആറ് മാസത്തെ താല്‍ക്കാലിക വിസ അനുവദിക്കും.

അബുദാബി: യുഎഇയില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി, ജോലി അന്വേഷിക്കാന്‍ താല്‍ക്കാലിക വിസ വാങ്ങുന്നവര്‍ ആറ് മാസത്തിനകം ജോലി ലഭിച്ചില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. താല്‍ക്കാലിക വിസ പുതുക്കാന്‍ കഴിയില്ല. ജോലി കിട്ടാത്തവര്‍ ആറ് മാസത്തിന് ശേഷം രാജ്യത്ത് തങ്ങിയാല്‍ കടുത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.

യുഎയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്തി രേഖകള്‍ ശരിയാക്കി രാജ്യത്ത് തന്നെ തുടരാനോ നാട്ടിലേക്ക് മടങ്ങാനോ ഇപ്പോള്‍ അവസരമുണ്ട്. എന്നാല്‍ നിലവില്‍ ജോലി ഇല്ലാതെ രാജ്യത്ത് അനധികൃതമായി കഴിയുന്നവര്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത്തരക്കാര്‍ക്ക് പുതിയ ജോലി കണ്ടെത്താനായി ആറ് മാസത്തെ താല്‍ക്കാലിക വിസ അനുവദിക്കും. ഈ വിസ വാങ്ങുന്നവര്‍ ആറ് മാസത്തിനുള്ളില്‍ ജോലി ലഭിച്ച് വിസ മാറ്റണം. അല്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിന്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റഖാന്‍ അല്‍ റാഷിദി അറിയിച്ചു.

ആറ് മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നവര്‍ക്ക് പിന്നീട് ആവശ്യമെങ്കില്‍ പുതിയ സന്ദര്‍ശക വിസയില്‍ വീണ്ടുമെത്തുന്നതിന് തടസ്സമില്ല. ഓഗസ്റ്റ് ആദ്യം മുതല്‍ മൂന്ന് മാസത്തേക്കാണ് യുഎഇയില്‍ പൊതുുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

click me!