നാട്ടില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ വന്‍ ലാഭം; ഗള്‍ഫിലെ വിപണി സജീവമായി

By Web TeamFirst Published Oct 26, 2019, 3:24 PM IST
Highlights

ദീപാവലിക്ക് തുടക്കമിടുന്ന ധൻതെരാസ് ദിനത്തില്‍ വന്‍ തിരക്കാണ് ഗള്‍ഫിലെ സ്വര്‍ണവിപണിയില്‍ അനുഭവപ്പെട്ടത്. ഈ ദിവസം സ്വർണം വാങ്ങിയാല്‍ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. വടക്കേ ഇന്ത്യക്കാരാണ് കൂടുതലും സ്വർണം വാങ്ങാനെത്തിയത്. 

ദുബായ്: ദീപാവലി ആഘോഷങ്ങൾക്കായി ഗള്‍ഫിലെ സ്വർണ വിപണി സജീവമായി.  ധൻതെരാസ് ദിനമായ ഇന്നലെ ജ്വല്ലറികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ആകർഷകമായ ഓഫറുകളാണ് വിവിധ സ്ഥാപനങ്ങള്‍ ഒരുക്കിയത്.

ദീപാവലിക്ക് തുടക്കമിടുന്ന ധൻതെരാസ് ദിനത്തില്‍ വന്‍ തിരക്കാണ് ഗള്‍ഫിലെ സ്വര്‍ണവിപണിയില്‍ അനുഭവപ്പെട്ടത്. ഈ ദിവസം സ്വർണം വാങ്ങിയാല്‍ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. വടക്കേ ഇന്ത്യക്കാരാണ് കൂടുതലും സ്വർണം വാങ്ങാനെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണ വിലയിലെ വർധനയും മധ്യവേനൽ അവധിയും കാരണം മന്ദഗതിയിലായ വിപണി ഇതോടെ സജീവമായി. വില സ്ഥിരതയും വിൽപന വർധിക്കാൻ കാരണമായി.

22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 172 ദിര്‍ഹമാണ് (3272 രൂപ) യുഎഇയിലെ വില.  നാട്ടിലേക്ക് സ്വർണം വാങ്ങി  പോകുന്നവർക്ക് ഒരു പവന് ഏകദേശം  3,400 രൂപയിലധികം ലാഭം നേടാനാകുമെന്നതും ഉപഭോക്താക്കളുടെ തിരക്കേറാന്‍ കാരണമായി. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ആവേശകരമായ ഉത്സവകാല ഓഫറുകളും പുതുമയാര്‍ന്ന ഡിസൈനുകളിലെ ആഭരണങ്ങളും ഡയമണ്ടുകളും വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കി. ശൈത്യകാലത്തിന് തുടക്കമിടുന്നതോടെ രാജ്യത്തേക്കുള്ള സന്ദർശകരുടെ  തിരക്കേറുന്നത് ഗള്‍ഫിലെ സ്വര്‍ണ വിപണിക്ക് ഊര്‍ജം പകരുമെന്ന പ്രതീക്ഷയിലാണ് വില്‍പനക്കാര്‍

click me!