
അബുദാബി: കുടുംബ ഫോട്ടകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കുടുംബ ഫോട്ടോകളും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം, ഇതുവഴി വ്യക്തിയുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകുമെന്നും അബൂുദബി പൊലീസ് മുന്നറിയിപ്പ് നൽകി.
സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വഴി കുറ്റകൃത്യങ്ങളിലൂടെ പണം അപഹരിച്ച നിരവധി കേസുകൾ അബുദബി പൊലീസിന്റെ സൈബർ കുറ്റകൃത്യ നിയന്ത്രണ വകുപ്പിലെത്തിയിട്ടുണ്ട്. പല സംഭവങ്ങളിലും തട്ടിപ്പുകാർ ഫോട്ടോകൾ, വീഡിയോകൾ, സ്വകാര്യ സംഭാഷണങ്ങൾ എന്നിവ ചോർത്തി അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഇതോടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ബോധവത്കരണത്തിന് ക്യാംപയിന് നടത്തുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി.
ലോകത്തിന്റെ ഏത് കോണിലിരുന്നു ഇത്തരം തട്ടിപ്പുകള്‍ നടത്താം. ഇന്റെര്‍നെറ്റ് വഴി നടക്കുന്ന കുറ്റകൃത്യങ്ങളിലെ പ്രതികളെ കണ്ടെത്തുന്നത് ശ്രമകരമാണണ്. അതുകൊണ്ട് അവരുടെ കെമിയിലകപ്പെടാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് െപാലീസ് വ്യക്തമാക്കി. ഡാറ്റ അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞ് വ്യാജ ലിങ്കുകൾ അയച്ച് നടത്തുന്ന തട്ടിപ്പിൽ സമൂഹ മാധ്യമത്തിലെ തുടക്കക്കാർ മുതൽ വിദഗ്ധർ വരെ കുടുങ്ങുന്നുണ്ടെന്ന് കുറ്റാന്വേഷണ ഡയറക്ടർ കേണൽ ഒംറാൻ അഹ്മദ് ആൽ മസ്റൂഇ പറഞ്ഞു.
തട്ടിപ്പുകാരുടെ കൈകളിൽ വീഴാതിരിക്കാൻ വ്യക്തിപരമായതും കുടുംബപരമായതുമായ വീഡിയോകളും ഫേേട്ടാകളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണം. സംശയകരമായ ലിങ്കുകൾ തുറക്കരുത്. തട്ടിപ്പുകൾക്കെതിരെ സുരക്ഷാ മുൻകരുതലെടുക്കണമെന്നും ഒംറാൻ അഹ്മദ് ആൽ മസ്റൂഇ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam