സൗദിയിൽ കനത്ത മഴ തുടരുന്നു

By Web TeamFirst Published Nov 26, 2018, 12:30 AM IST
Highlights

സൗദിയിൽ ശക്തമായ മഴ തുടരുന്നു. രാജ്യത്തെ പല പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ കാറ്റോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. 

സൗദിയിൽ ശക്തമായ മഴ തുടരുന്നു. രാജ്യത്തെ പല പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ കാറ്റോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. 

രാജ്യത്തിൻറെ പല പ്രവിശ്യകളിലും ഈ മാസം പെയ്തത് റെക്കോർഡ് മഴയാണ് . ഇത് പല സ്ഥലങ്ങളിലും പ്രളയത്തിനും നിരവധി ആളുകളുടെ മരണത്തിനും ഇടയാക്കിയിരുന്നു. വരും ദിവസങ്ങളിൽ കാറ്റോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

കിഴക്കൻ പ്രവിശ്യയിൽ ഇന്ന് പെയ്ത ശക്തമായ മഴയിൽ പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. പ്രധാന ചില റോഡുകളിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ഗതാഗതം നിർത്തിവെച്ചു.

സ്‌കൂളുകൾക്ക് ഇന്ന് പ്രവർത്തി  ദിവസമായിരുന്നെങ്കിലും മഴ ശക്തമായപ്പോൾ സ്കൂളുകൾക്ക് അവധി നൽകി. മഴ വിമാന സർവീസിനെ ബാധിക്കാൻ സാധ്യത യുണ്ടെന്നു വിമാനത്താവള അധികൃതർ രാവിലെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. മഴക്കെടുതി ഒഴിവാക്കാൻ നടപടി സ്വീകരിയ്ക്കണമെന്നു ബന്ധപ്പെട്ട വകുപ്പുകളോട് പ്രവിശ്യ ഗവർണ്ണർ സൗദ് ബിൻ നായിഫ് രാജകുമാരൻ നിർദേശം നൽകിയിട്ടുണ്ട്.

click me!