ഒടിഞ്ഞ കാലുമായി കഴുത, സ്റ്റണ്ടും വീഡിയോ ചിത്രീകരണവും, സോഷ്യൽ മീഡിയ ഇൻഫ്ലുവർക്കെതിരെ ബഹ്റൈനിൽ കേസ്

Published : May 05, 2025, 12:31 PM IST
ഒടിഞ്ഞ കാലുമായി കഴുത, സ്റ്റണ്ടും വീഡിയോ ചിത്രീകരണവും, സോഷ്യൽ മീഡിയ ഇൻഫ്ലുവർക്കെതിരെ ബഹ്റൈനിൽ കേസ്

Synopsis

വളർത്തുമൃ​ഗത്തെ ചൂഷണം ചെയ്തെന്ന ആക്ടിവിസ്റ്റുകളുടെ പരാതിയിന്മേലാണ് കേസെടുത്തത്

മനാമ: ബഹ്റൈനിൽ മൃ​ഗങ്ങളോട് ക്രൂരത കാട്ടിയെന്നാരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവർക്കെതിരെ കേസ്. സോഷ്യൽ മീഡിയ ഉള്ളടക്കത്തിനായി വളർത്തുമൃ​ഗത്തെ ചൂഷണം ചെയ്തെന്ന ആക്ടിവിസ്റ്റുകളുടെ പരാതിയിന്മേലാണ് ഇയാൾക്കെതിരെ കേസെടുത്തത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തന്റെ വളർത്തുമൃ​ഗമായ കഴുതയെ അതിന്റെ ആര്യോ​ഗ്യ സ്ഥിതി പരി​ഗണിക്കാതെ ചൂഷണം ചെയ്തെന്നും ആവശ്യമായ പരി​ഗണനയോ സംരക്ഷണമോ നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആക്ടിവിസ്റ്റുകൾ പരാതി നൽകിയത്. 

താഹിൻ എന്ന് പേരിട്ടിരിക്കുന്ന കഴുതയെയാണ് ഇയാൾ ചൂഷണം ചെയ്തതായി പറയുന്നത്. കഴുതയുടെ കാലുകൾ ഒടിഞ്ഞിട്ടുണ്ട്. ഇതുമായി നടക്കാൻ പ്രയാസപ്പെടുന്ന കഴുതയെ ഇൻഫ്ലുവൻസറുടെ വീഡിയോകളിൽ കാണാൻ കഴിയും. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൃ​ഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള ബഹ്റൈൻ സൊസൈറ്റി അധികൃതർക്ക് പരാതി നൽകിയത്. കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള ഇൻഫ്ലുവൻസറുടെ പോസ്റ്റുകളിൽ കഴുത ഒടിഞ്ഞ കാലുമായി മുടന്തുന്നുണ്ടെന്നും ശരിയായ ചികിത്സ നൽകിയതിന്റെ തെളിവുകൾ ഇല്ലെന്നും ബഹ്റൈൻ സൊസൈറ്റി മേധാവി മഹ്മൂദ് ഫറാജ് പറഞ്ഞു. തുടർച്ചയായി വീഡിയോ ചിത്രീകരണത്തിനും സ്റ്റണ്ടുകൾക്കും മൃ​ഗത്തെ ഉപയോ​ഗിക്കുന്നുണ്ട്. അത്രയേറെ വേദന ആ മൃ​ഗം അനുഭവിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. കഴുതയ്ക്ക് ആവശ്യമായ പരി​ഗണനയോ സംരക്ഷണമോ നൽകിയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ പ്രകടമാണെന്നും ഫറാജ് പറഞ്ഞു. 

ബഹ്റൈനിൽ വളർത്തുമൃഗങ്ങളോട് മോശമായി പെരുമാറുന്നത് പീനൽ കോഡിന്റെ ആർട്ടിക്കിൾ 416 പ്രകാരം മൂന്ന് മാസം വരെ തടവോ 20 ദിനാർ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. സോഷ്യൽ മീഡിയ ഉള്ളടക്കത്തിനായി വളർത്തുമൃ​ഗങ്ങളെ ചൂഷണം ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം