
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ അംബാസഡറുടെ ഔദ്യോഗിക വസതിയായ ഇന്ത്യാ ഹൗസിൽ വനിതകൾക്കായി ഒരു പ്രത്യേക യോഗാ പരിപാടി സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ വനിതാ അംബാസഡർമാരും അംബാസഡർമാരുടെ ഭാര്യമാരും പ്രാദേശിക യോഗാ പരിശീലകരും പരിപാടിയിൽ പങ്കെടുത്തു.
കുവൈത്തിൽ യോഗയെ പ്രോത്സാഹിപ്പിച്ചതിനുള്ള സംഭാവനകൾക്ക് അടുത്തിടെ ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നായ ‘പത്മശ്രീ’ ലഭിച്ച രാജകുടുംബാംഗമായ ശൈഖ അലി അൽ ജാബർ അൽ സബാഹിന്റെ സാന്നിധ്യം ഈ പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു. ‘ഒരു ഭൂമി ഒരു ആരോഗ്യം’ എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ മുദ്രാവാക്യം. കുവൈത്തിലെ ഇന്ത്യൻ എംബസി 2025 ജൂൺ 21ന് യോഗാ ദിനം വിപുലമായി ആചരിക്കുമെന്നും അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ