കൊവിഡ് 19: ഒമാനില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം കുറയ്ക്കരുതെന്ന് നിര്‍ദേശം

By Web TeamFirst Published Mar 30, 2020, 12:22 AM IST
Highlights

ചില സ്വകാര്യ കമ്പനികള്‍ തൊഴിലാളികളുടെ ശമ്പളം കുറക്കുന്നുവെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം കണ്ടെത്തി.
 

മസ്‌ക്കറ്റ്: കൊവിഡ് കാലയളവില്‍ ഒമാനിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം കുറക്കരുതെന്ന് ഒമാന്‍ മജ്ലിസ് അല്‍ ശൂറയടോപ്പം മാനവ വിഭവ ശേഷി മന്ത്രാലയവും. ജോലിക്ക് ഹാജരാകുവാന്‍ കഴിയാത്ത സ്വദേശികളില്‍ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് മജ്ലിസ് ശൂറയുടെ ഈ നിര്‍ദേശം. ചില സ്വകാര്യ കമ്പനികള്‍ തൊഴിലാളികളുടെ ശമ്പളം കുറക്കുന്നുവെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം കണ്ടെത്തി.

പ്രവര്‍ത്തി സമയം കുറച്ചതിനാലും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അവധി നല്‍കിയതുമൂലവും ചില സ്വകാര്യ കമ്പനികള്‍ തൊഴിലാളികളുടെ ശമ്പളം കുറക്കുന്നുവെന്നാണ് മാനവ മന്ത്രാലയം കണ്ടെത്തിയത്. ഇതോടെയാണ് കൊവിഡ് കാലയളവില്‍ ജീവനക്കാരുടെ ശമ്പളം കുറക്കരുതെന്നു മാനവ വിഭവ ശേഷി മന്ത്രാലയവും സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

അതേസമയം ഒമാനില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 167 ആയെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മുസന്ദം ഗവര്‍ണറേറ്റിലേക്കുള്ള സേവനങ്ങളും ചരക്ക് വിമാനങ്ങളും ഒഴികെ ഇന്ന് മുതല്‍ രാജ്യത്തെ വിമാനത്താവളങ്ങളിലേക്കും പുറത്തേക്കുമുള്ള എല്ലാ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. 

click me!