ഇംറാന്‍ ഖാന് വേണ്ടി കഅ്ബയുടെ വാതിലുകള്‍ തുറന്ന് സൗദി ഭരണകൂടം

By Web TeamFirst Published Sep 19, 2018, 1:18 PM IST
Highlights

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേശമുള്ള ആദ്യ സന്ദര്‍ശനത്തിന് ചൊവ്വാഴ്ചയാണ് ഇംറാന്‍ ഖാന്‍ സൗദിയിലെത്തിയ്. വിദേശകാര്യ മന്ത്രിയും ധനകാര്യമന്ത്രിയും വാണിജ്യ ഉപദേഷ്ടാവും അടങ്ങുന്ന സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

റിയാദ്: സൗദി സന്ദര്‍ശിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. ഇറാന്‍ ഖാനും പാകിസ്ഥാനില്‍ നിന്നുള്ള സംഘത്തിനും കഅ്ബയുടെ അകത്ത് കയറാനുള്ള സൗകര്യവും സൗദി അധികൃതര്‍ ഒരുക്കിക്കൊടുത്തു.  കഅ്ബയുടെ ഉള്ളില്‍ നിന്ന് പുറത്തിറങ്ങുന്ന വീഡിയോ ഇംറാന്‍ ഖാന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. 

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേശമുള്ള ആദ്യ സന്ദര്‍ശനത്തിന് ചൊവ്വാഴ്ചയാണ് ഇംറാന്‍ ഖാന്‍ സൗദിയിലെത്തിയ്. വിദേശകാര്യ മന്ത്രിയും ധനകാര്യമന്ത്രിയും വാണിജ്യ ഉപദേഷ്ടാവും അടങ്ങുന്ന സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. സൗദിയിലെത്തിയ അദ്ദേഹം മദീനയിലെ മസ്ജിദുന്നബവിയിലും സന്ദര്‍ശനം നടത്തി. ഇന്ന് വൈകുന്നേരത്തോടെ ഇംറാന്‍ ഖാന്‍ യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് തിരിക്കും.
 

click me!