
അബുദാബി: യുഎഇക്ക് നേരെയുണ്ടായ വഞ്ചനാപരമായ ഇറാനിയൻ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഗൾഫ്, അറബ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും പ്രകടിപ്പിച്ച ഐക്യദാർഢ്യത്തെ യുഎഇ വിലമതിക്കുന്നതായി യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. വഞ്ചനാപരമായ ഇത്തരം പ്രവൃത്തികളെ ലോകം തള്ളിക്കളയുന്നു എന്നതിന്‍റെ തെളിവാണ് ഈ പിന്തുണയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അറേബ്യൻ ഗൾഫിലെ പ്രതിസന്ധി രൂക്ഷമാക്കുന്നതിൽ ഇറാനാണ് പ്രധാന ഉത്തരവാദിയെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇറാൻ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്യുന്നവരെ ഒറ്റപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് ഈ നിലപാടുകൾ അടിവരയിടുന്നു.
ഉത്തരവാദിത്തത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയെയാണ് ലോകം പിന്തുണയ്ക്കുന്നത്, അല്ലാതെ ഇറാന്റെ വഴിവിട്ട നീക്കങ്ങളെയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് 4 തിങ്കളാഴ്ച യുഎഇക്ക് നേരെ നടന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി തുടങ്ങിയ വൻശക്തികൾ യുഎഇക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനോടുള്ള ഔദ്യോഗിക പ്രതികരണമായാണ് ഗർഗാഷിന്റെ പ്രസ്താവന വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam