
ന്യൂ ജേഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ന്യൂ ജേഴ്സിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഡോ. കൃഷ്ണ കിഷോറിന് സമ്മാനിച്ചു. എന്‍കെ പ്രേമചന്ദ്രന്‍ എംപിയാണ് പുരസ്‌കാരം സമ്മാനിച്ചത്. വികെ ശ്രീകണ്ഠന്‍ എംപി, പ്രമോദ്
നാരായണന്‍ എംഎല്‍എ. പ്രസ് ക്ലബ് പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി ഷിജോ പൗലോസ്, കേരളത്തിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡോ. കൃഷ്ണ കിഷോര്‍ 18 വര്‍ഷമായി ഏഷ്യാനെറ്റ് ന്യൂസിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ്. അദ്ദേഹം തയ്യാറാക്കി അവതരിപ്പിക്കുന്ന 'അമേരിക്ക ഈ ആഴ്ച' പരിപാടി 1000 പ്രതിവാര എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അക്കാദമിക്, കോര്‍പ്പറേറ്റ്, മാധ്യമ രംഗങ്ങളില്‍ നടത്തിയ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് സമ്മാനിച്ചതെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഭാരവാഹികള്‍ വ്യക്തമാക്കി.
നിലവില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (PwC) ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സീനിയര്‍ ഡയറക്ടറും യുഎസ് ലീഡറുമാണ്. നേരത്തെ, ഡിലോയിറ്റ് കണ്‍സള്‍ട്ടിങ് കമ്പനി, ബെല്‍ കമ്മ്യൂണിക്കേഷന്‍സ് റിസര്‍ച്ച് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ടെലികമ്മ്യൂണിക്കേഷന്‍സ് ബിസിനസ് ആരംഭിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഏഷ്യ പസഫിക് മേഖലയുടെ ഡയറക്ടറായിരുന്നു.
1989-ല്‍ ഉപരി പഠനത്തിനായി അമേരിക്കയില്‍ എത്തിയ ഡോ. കൃഷ്ണ കിഷോര്‍ സതേണ്‍ ഇല്ലിനോയ് യൂണിവേസിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടി. പെന്‍സില്‍വേനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പിഎച്ച് ഡി നേടിയത്. ടെലികമ്മ്യൂണിക്കേഷന്‍സ് ഗവേഷണത്തിന് യുഎസ് ഗവണ്‍മെന്റിന്റെ ഔട്ട്സ്റ്റാന്‍ഡിങ് റിസേര്‍ച്ചര്‍ ബഹുമതി ലഭിച്ചിട്ടുണ്ട്. ന്യൂജേഴ്‌സി ഇന്ത്യ കമ്മീഷന്‍ അംഗമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ