
ദുബൈ: യുഎഇയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ (UAE Golden Jubilee Celebrations) ഭാഗമായി പ്രൈഡ് ഓഫ് ഇന്ത്യ (Pride of India) സംഘടിപ്പിച്ച 'ഇയർ ഓഫ് ഫിഫ്‌റ്റിയത് പ്രൈഡ് ഓഫ് ഇന്ത്യ' (Year of 50th Pride of India) പുരസ്‌കാരങ്ങൾ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് കോ ചെയര്‍മാന്‍ പി.എ ഇബ്രാഹിം ഹാജിക്കും (Dr PA Ibrahim Haji) കെ.വി.ആർ ഗ്രൂപ് ചെയര്‍മാന്‍ കുഞ്ഞിരാമൻ നായർക്കും (KVR Kunhiraman Nair) സമ്മാനിച്ചു.
ദുബൈ അൽ ഖൂരി സ്‍കൈ ഗാർഡൻസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം പി.എ ഇബ്രാഹിം ഹാജിയും ഹ്യുമാനിറ്റേറിയൻ വിഭാഗത്തിൽ കെ.വി.ആർ കുഞ്ഞിരാമൻ നായരും പുരസ്‌കാരം ഏറ്റുവാങ്ങി. ദുബൈ തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഇസ്‍മായിൽ അബ്‍ദുൽ ബുഹാൽ ഹൗഷ് പുരസ്‌കാരം സമ്മാനിച്ചു.
രാജകുടുംബാംഗം ഓഫീസ് സി.ഇ.ഒ അർഷി സാവേരി അയൂബ്, പി.എം അബ്‍ദുറഹ്‍മാൻ, സെനോഫർ ഫാത്തിമ ,ഇഖ്‍ബാൽ മാർക്കോണി, ശ്രീകാന്ത് നായർ, എന്നിവർ ചേർന്ന് പുരസ്‍കാരം സമ്മാനിച്ചു. യുഎഇ യിൽ അമ്പതാണ്ടിന്റെ സമർപ്പിത പ്രവാസത്തിനുള്ള ആദരവാണ് പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‍കാരമെന്ന് സംഘാടകരായ സുമേഷ് വൈശാഖ് ആദിൽ സാദിഖ് എന്നിവർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam