അപകടകരമായ ഡ്രൈവിങ്; കുവൈത്തില്‍ വാഹനങ്ങള്‍ പിടിച്ചെടുത്തു, ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

By Web TeamFirst Published May 16, 2021, 11:19 PM IST
Highlights

ജഹ്റ ഗവര്‍ണറേറ്റിലെ സാദ് അല്‍ അബ്‍ദുല്ല ഏരിയയിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. 

കുവൈത്ത് സിറ്റി: അപകടകരമായും ജനങ്ങള്‍ക്ക് ശല്യമാവുന്ന തരത്തിലും വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍മാരെ കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. ജഹ്റ ഗവര്‍ണറേറ്റിലെ സാദ് അല്‍ അബ്‍ദുല്ല ഏരിയയിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. റോഡില്‍ അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവര്‍മാരെ ഉദ്യോഗസ്ഥര്‍ കാത്തിരുന്ന് പിടികൂടുകയായിരുന്നു. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയ വാഹനങ്ങളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.

click me!