കുവൈത്തില്‍ തന്ത്രപ്രധാന മേഖലകളില്‍ അജ്ഞാത ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ട്

Published : Oct 09, 2019, 04:08 PM IST
കുവൈത്തില്‍ തന്ത്രപ്രധാന മേഖലകളില്‍ അജ്ഞാത ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ട്

Synopsis

ഡ്രോണുകള്‍ അ‍ഞ്ജാതമായ സ്ഥലത്തേക്ക് പിന്നീട് മടങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ തന്ത്രപ്രധാന മേഖലകളില്‍ രണ്ട് ഡ്രോണുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡ്രോണുകള്‍ കണ്ടെത്തിയ മേഖലകളിലേക്ക് ആഭ്യന്തര മന്ത്രാലയം പൊലീസ് സംഘങ്ങളെ അയച്ചു. അധികം ഉയരത്തിലല്ലാതെ പറന്ന ഡ്രോണുകള്‍ അ‍ഞ്ജാതമായ സ്ഥലത്തേക്ക് പിന്നീട് മടങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.

സെപ്തംബര്‍ 28ന് കുവൈത്തിലെ ബുര്‍ഖാന്‍ പ്രദേശത്ത് അനുമതിയില്ലാതെ ഡ്രോണുകള്‍ പറത്തിയതിന് മൂന്ന് കുവൈത്തി പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. അല്‍ സൂറിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെ ഡ്രോണുകള്‍ പറത്തിയതിന് നേരത്തെ രണ്ട് പ്രവാസികളും പിടിയിലായിരുന്നു. നിയമവിരുദ്ധമായി ഡ്രോണുകള്‍ പറത്തുന്നതുവരെ ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ പിടികൂടാന്‍ അഭ്യന്തര മന്ത്രാലയം പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം, ആയിരത്തിലേറെ പ്രസാധകർ, വിലക്കിഴിവുള്ള പുസ്തകങ്ങളുടെ വിൽപന പൊടിപൊടിക്കുന്നു
മകനെ 11 തവണ കഴുത്തിന് കുത്തി കൊന്നു, 'ശിക്ഷയല്ല വേണ്ടത് ചികിത്സയെന്ന് കോടതി', ഇന്ത്യൻ വംശജയെ ആശുപത്രിയിലാക്കി കോടതി