യുഎഇയില്‍ സോഷ്യല്‍ മീഡിയ വഴി ലഹരിമരുന്ന് വില്‍പ്പന; അഞ്ചുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Nov 25, 2019, 8:44 PM IST
Highlights

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 

ദുബായ്: സാമൂഹിക മാധ്യമങ്ങള്‍ വഴി യുഎഇയില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. അറബ് സ്വദേശികളായ അഞ്ചുപേരാണ് പിടിയിലായത്. സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സംഘം കൂടുതലായും വാട്സാപ്പ് ഉപയോഗിച്ചാണ് ലഹരിമരുന്ന് വില്‍പ്പന നടത്തി വന്നതെന്ന് ദുബായ് പൊലീസിലെ കുറ്റാന്വേഷണ വിഭാഗം അസിസ്റ്റന്‍റ് കമാന്‍ഡര്‍ മജ്-ജെന്‍ ഖലില്‍ ഇബ്രാഹിം അല്‍ മന്‍സൂരി അറിയിച്ചു. 

മറ്റൊരു രാജ്യത്ത് താമസിക്കുന്ന സംഘത്തലവന് ലഹരിമരുന്ന് വിറ്റ് കിട്ടുന്ന പണം ഇവര്‍ കൈമാറിയിരുന്നു. പണം ട്രാന്‍ഫര്‍ ചെയ്യാന്‍ സംഘത്തെ സഹായിച്ച ബാങ്ക് ജീവനക്കാരനെ കണ്ടെത്തിയ പൊലീസ് ഓപ്പറേഷന്‍ 12 എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ലഹരിമരുന്ന് വില്‍പ്പന നടത്തിയവരെ പിടികൂടിയത്. 
 

click me!