മദ്യലഹരിയിൽ യുവതിയെ അസഭ്യം പറഞ്ഞു, കൊല്ലുമെന്ന് ഭീഷണി, യുവാവിനെ കയ്യോടെ പിടികൂടി പൊലീസ്

Published : Feb 25, 2026, 04:25 PM IST
arrestt

Synopsis

മദ്യലഹരിയിൽ യുവതിയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത അറബ് വംശജനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. തന്‍റെ ജീവന് അപകടമുണ്ടെന്ന് ഭയന്ന യുവതി ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

ഷാർജ: മദ്യലഹരിയിൽ യുവതിയെ അസഭ്യം പറയുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അറബ് വംശജനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കോടതിയിൽ വിചാരണ തുടരുകയാണ്. ഷാർജ മിസ്‌ഡെമനർ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

യുവതിയുടെ പരാതി പ്രകാരം, പ്രതി മദ്യലഹരിയിൽ അക്രമാസക്തനായി വരികയും അവർക്കിടയിലുണ്ടായ തർക്കത്തെത്തുടർന്ന് ചീത്തവിളിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തന്‍റെ ജീവന് അപകടമുണ്ടെന്ന് ഭയന്ന യുവതി ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോടതിയിൽ ചോദ്യം ചെയ്തപ്പോൾ താൻ മദ്യപിച്ചിരുന്നതായി പ്രതി സമ്മതിച്ചു. യുവതിയെ ഭീഷണിപ്പെടുത്തിയ കാര്യവും ഇയാൾ കോടതിയിൽ നിഷേധിച്ചില്ല. എന്നാൽ മദ്യലഹരിയിലായിരുന്നതിനാൽ തന്റെ പെരുമാറ്റത്തെക്കുറിച്ച് പൂർണ്ണമായ ബോധമുണ്ടായിരുന്നില്ലെന്നാണ് പ്രതിയുടെ വാദം. മദ്യപാനം, അസഭ്യം പറയൽ, ക്രിമിനൽ ഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദീർഘകാലമായി മദ്യപിക്കുന്ന സ്വഭാവം പ്രതിക്കുണ്ടായിരുന്നതായി കോടതിയിൽ വ്യക്തമായി. കേസിൽ എല്ലാ വാദങ്ങളും കേട്ട കോടതി, വിധി പറയാനായി മാർച്ച് ഒൻപതിലേക്ക് മാറ്റി വെച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാരുണ്യത്തിന്‍റെ പുതു മാതൃക, അനാഥക്കുട്ടികളുടെ സംരക്ഷണത്തിനുള്ള പദ്ധതിക്ക് 371 കോടി രൂപ സഹായം നൽകി യൂസഫലി
ഖത്തർ ഫുട്ബോൾ മാമാങ്കം, ലുസൈലിൽ സ്പെയിൻ-അർജന്‍റീന പോരാട്ടം, ടിക്കറ്റുകൾ ഇന്ന് മുതൽ സ്വന്തമാക്കാം