
ദുബൈ: ദുബൈയിൽ നബിദിനത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ ആദ്യവാരം താമസക്കാര്‍ക്ക് നീണ്ട വാരാന്ത്യമാണ് ലഭിക്കുക. സെപ്തംബര്‍ അഞ്ചിന് പൊതു അവധി ആയി പ്രഖ്യാപിച്ചു. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. വാരാന്ത്യ അവധിക്ക് ശേഷം തിങ്കളാഴ്ച ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം. സെപ്തംബര്‍ എട്ടിനാണ് ഒദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക. ഇത്തവണ തിരുവോണ ദിവസമാണ് നബിദിനം. പ്രവാസി മലയാളികൾക്ക് ഓണം ആഘോഷിക്കാന്‍ നീണ്ട അവധിയാണ് ലഭിക്കുക.
ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ 12-നാണ് പ്രവാചകന്റെ ജന്മദിനം. യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നേരത്തെ നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിരുന്നു. സെപ്തംബർ 5 വെള്ളിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാർക്കും സെപ്റ്റംബർ 5 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാൽ അവർക്കും ഇത് നീണ്ട വാരാന്ത്യമായി മാറും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam