
കുവൈത്ത് സിറ്റി: കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി സ്കൂൾ കാന്റീനുകൾക്ക് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. കുട്ടികളിലെ അമിതവണ്ണം തടയുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സ്കൂൾ കാന്റീനുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും ആരോഗ്യപരവും പോഷകപരവുമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നതെന്ന് അതോറിറ്റി അറിയിച്ചു. 2025-ലെ മന്ത്രിതല പ്രമേയം നമ്പർ 5 അനുസരിച്ചാണ് ഈ പുതിയ നിയമങ്ങൾ നടപ്പാക്കാൻ തുടങ്ങിയത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളിലൊന്നാണ് സ്കൂൾ കാന്റീൻ വികസന പദ്ധതി. ഇത് ഭാവി തലമുറയ്ക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ സ്കൂൾ അന്തരീക്ഷം ഒരുക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ