
ദുബൈ: 90 ശതമാനം വരെ വിലക്കുറവുമായി ദുബൈയില്‍ വീണ്ടും സൂപ്പര്‍ സെയില്‍ ഒരുങ്ങുന്നു. നവംബര്‍ 26 മുതല്‍ 28 വരെയുള്ള തീയ്യതികളില്‍ ലൈഫ് സ്റ്റൈല്‍, ബ്യൂട്ടി, ഫാഷന്‍, ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളില്‍ മാളുകളിലും ഷോപ്പിങ് സെന്ററുകളിലും ഈ വമ്പന്‍ വിലക്കുറവ് സ്വന്തമാക്കാം.
നിരവധി പ്രമുഖ ബ്രാന്‍ഡുകളും റീട്ടെയില്‍ സ്റ്റോറുകളും മൂന്ന് ദിവസത്തെ സെയിലില്‍ പങ്കെടുക്കും. 1500ഓളം റീട്ടെയില്‍ ഔട്ട്‍ലെറ്റുകളും സ്റ്റോറുകളും പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ എല്ലാ കൊവിഡ് സുരക്ഷാ മുന്‍കരുതലുകളും കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ഇവയുടെ സംഘാടനം. പങ്കെടുക്കുന്ന വ്യാപാര കേന്ദ്രങ്ങളുടെ പട്ടിക സംഘാടകര്‍ ഉടന്‍ പുറത്തുവിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam