ദുബായില്‍ കൂടുതല്‍ നിയന്ത്രണം; തൊഴിലാളികളുടെ യാത്രയ്ക്ക് വിലക്ക്

Published : Apr 15, 2020, 09:41 PM IST
ദുബായില്‍ കൂടുതല്‍ നിയന്ത്രണം; തൊഴിലാളികളുടെ യാത്രയ്ക്ക് വിലക്ക്

Synopsis

മറ്റ് എമിറേറ്റുകളില്‍ നിന്നുള്ള തൊഴിലാളികളെ ദുബായിലേക്ക് കൊണ്ടുവരുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സര്‍ക്കുലര്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

ദുബായ്: ദുബായില്‍ നിന്ന് മറ്റ് എമിറേറ്റുകളിലേക്കുള്ള തൊഴിലാളികളുടെ യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് മുനിസിപ്പാലിറ്റി സര്‍ക്കുലര്‍ പുറത്തിറക്കി. കൊവിഡ് 19 വ്യാപനത്തിനെതിരായ ജാഗ്രാതാ നടപടികളുടെ ഭാഗമായാണ് നിയന്ത്രണം. ദുബായ് എമിറേറ്റിന് പുറത്തേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. അതുപോലെ മറ്റ് എമിറേറ്റുകളില്‍ നിന്നുള്ള തൊഴിലാളികളെ ദുബായിലേക്ക് കൊണ്ടുവരുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സര്‍ക്കുലര്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

കഴിഞ്ഞ ദിവസം അബുദാബിയിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അബുദാബിക്ക് പുറത്തുനിന്നുള്ള തൊഴിലാളികളെ എമിറേറ്റിലേക്ക് കൊണ്ടുവരരുതെന്നും ഇപ്പോഴുള്ള തൊഴിലാളികളെ എമിറേറ്റിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നുമായിരുന്നു നിര്‍ദേശം. ഇത് ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടെഹ്റാന്റെ തെരുവിൽ ജനങ്ങൾക്കൊപ്പം റമദാനിലെ അവസാന വെള്ളിയാഴ്ച റാലിയിൽ പങ്കെടുത്ത് ഇറാൻ നേതാക്കൾ, അമേരിക്കയ്ക്ക് പരിഹാസം
സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം, അബുദാബിയിൽ 45 പേർ അറസ്റ്റിൽ‌, കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്