
ദുബൈ: റസ്റ്റോറന്റുകളില്‍ നിന്നും കോഫി ഷോപ്പുകളില്‍ നിന്നും ബേബി ഫീഡിങ് ബോട്ടിലുകളില്‍ പാനീയങ്ങള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തി ദുബൈ അധികൃതര്‍. ഈ പ്രവണത 'പ്രാദേശിക സംസ്‍കാരത്തിന്' വിരുദ്ധമാണെന്നും ഇതിന് പുറമെ കൊവിഡ് വ്യാപനം ചെറുക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ലംഘനം കൂടിയാണെന്നും ദുബൈ ഇക്കണോമി അറിയിച്ചു.
കഫേകളിലും റസ്റ്റോറന്റുകളിലും ബേബി ഫീഡിങ് ബോട്ടിലുകള്‍ കൊണ്ടുവന്ന് ഉപഭോക്താക്കള്‍ കോഫിയും മറ്റ് പാനീയങ്ങളും വാങ്ങിക്കൊണ്ട് പോകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ചുള്ള വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അധികൃതര്‍ റസ്റ്റോറന്റുകളുടെയും കഫേകളുടെയും പ്രതിന്ധികളെ വിളിച്ചുവരുത്തിയിരുന്നു. 'തെറ്റായ പ്രവണതകള്‍' ശ്രദ്ധയില്‍പെടുന്നവര്‍ ദുബൈ കണ്‍സ്യൂമര്‍ ആപ് വഴിയോ 600545555 എന്ന നമ്പര്‍ വഴിയോ consumerrights.ae എന്ന വെബ്‍സൈറ്റ് വഴിയോ വിവരമറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam