
ദുബായ്: ദുബായ് ബിസിനസ് ബേയിലുണ്ടായ തീപിടുത്തത്തില്‍ ഒരു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇത്തിഹാദ് ഫയര്‍ഫൈറ്റിങ് സെന്ററിലെ കോര്‍പറല്‍ താരിഖ് അബ്‍ദുല്ല അലി അല്‍ ഹവായാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മരിച്ചത്.
ശനിയാഴ്ച രാവിലെ 10.40നാണ് ബിസിനസ് ബേയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചത്. തുടര്‍ന്ന് സബീല്‍, അല്‍ഖൂസ്, അല്‍ ഇത്തിഹാദ് എന്നിവിടങ്ങളില്‍ നിന്ന് സിവില്‍ ഡിഫന്‍സ് സംഘമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വളരെ വേഗത്തില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുവെങ്കിലും രക്ഷാപ്രവര്‍ത്തകരുടെ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ മരിക്കുകയായിരുന്നു. മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam