
ദുബൈ: എക്‌സ്‌പോ 2020(Expo 2020) സന്ദര്‍ശിക്കാന്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ അവധി നല്‍കുമെന്ന് ദുബൈയിലെ പ്രമുഖ കമ്പനി. ഫുഡ് പാക്കേജിങ് ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഹോട്പാക്ക് ഗ്ലോബലാണ്(Hotpack Global) ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം നല്‍കുന്നത്.
യുഎഇയിലെ ഹോട്പാക്ക് ഗ്ലോബലിന്റെ 2,000 ജീവനക്കാര്‍ക്ക് എക്‌സ്‌പോ 2020 സന്ദര്‍ശിക്കാനും വ്യത്യസ്തമായ സംസ്‌കാരങ്ങള്‍ മനസ്സിലാക്കാനും, 'മനസ്സുകളെ കോര്‍ത്തിണക്കുക, ഭാവിയെ സൃഷ്ടിക്കുക' എന്ന എക്‌സ്‌പോയുടെ പ്രമേയം ഉള്‍ക്കൊള്ളാനുമുള്ള അവസരം ഉണ്ടാകുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 190ലേറെ രാജ്യങ്ങളുടെ സംസ്‌കാരവും ബിനിനസ് സാധ്യതകളും മനസ്സിലാക്കാന്‍ ലഭിക്കുന്ന വളരെ അപൂര്‍വ്വമായ അവസരമാണെന്നത് കണക്കാക്കിയാണ് ഹോട്ട്പാക്ക് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ഹോട്ട്പാക്ക് ഗ്രൂപ്പ് എംഡി പി ബി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
ദുബൈ എക്സ്പോയുടെ രണ്ടാം വാരം ഒഴുകിയെത്തിയത് ഏഴ് ലക്ഷത്തിലധികം സന്ദര്‍ശകര്‍
എക്‌സ്‌പോ നിരവധി വ്യവസായ സാധ്യതകള്‍ തുറക്കുമെന്നും പല മേഖലകളെയും ഇത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയ്ക്ക് പുറത്ത് മറ്റ് ജിസിസി രാജ്യങ്ങളിലും യൂറോപ്പിലും ജോലി ചെയ്യുന്ന തങ്ങളുടെ ജീവനക്കാര്‍ക്കും എക്‌സ്‌പോ സന്ദര്‍ശിക്കാനുള്ള പ്രത്യേക സ്‌കീമും കമ്പനി ആലോചിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ