ദുബായ് കിരീടാവകാശിയും രണ്ട് സഹോദരന്മാരും വിവാഹിതരായി

By Web TeamFirst Published May 16, 2019, 3:12 PM IST
Highlights

സഹോദരി ശൈഖ ലതീഫ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മൂവരെയും അഭിനന്ദിച്ചുകൊണ്ട് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. 

ദുബായ്: ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരും വിവാഹിതരായി. ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് ശൈഖ് ഹംദാന്‍ ജീവതസഖിയാക്കിയത്.
 

 
 
 
 
 
 
 
 
 
 
 
 
 

ربي يحفظكم ويسعدكم ❤️❤️❤️

A post shared by Latifa M R Al Maktoum (@latifamrm1) on May 15, 2019 at 4:35pm PDT

ശൈഖ് ഹംദാന്റെ സഹോദരനും ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ്, മറ്റൊരു സഹോദരനും മുഹമ്മദ് ബിന്‍ റാഷിദ് നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് അഹ്‍മദ് ബിന്‍ മുഹമ്മദുമാണ് വിവാഹിതരായത്. സഹോദരി ശൈഖ ലതീഫ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മൂവരെയും അഭിനന്ദിച്ചുകൊണ്ട് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ കര്‍മ്മങ്ങളും വിവാഹ കരാറില്‍ ഒപ്പുവെയ്ക്കലും മാത്രമാണ് കഴിഞ്ഞ ദിവസം നടന്നത്. മറ്റ് ചടങ്ങുകളുടെ തീയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല. യുഎഇയിലെ പ്രമുഖ വ്യക്തികള്‍ മൂവര്‍ക്കും സോഷ്യല്‍ മീഡിയ വഴി അഭിനന്ദങ്ങള്‍ അറിയിച്ചു. 

 

 

ابارك لسمو سيدي الشيخ محمد بن راشد ال مكتوم ولأم الشيوخ سمو الشيخه هند بن مكتوم بن جمعه ال مكتوم على عقد قرآن انجالهم سمو الشيخ و الشيخ و الشيخ اسال الله ان يتمم عليهم ويبارك لهم ويبارك عليهم pic.twitter.com/lO3J5DKs2m

— A7lam أحلام 👸🏻🇦🇪 (@AhlamAlShamsi)

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!