ദുബായില്‍ വെച്ച് ഇന്ത്യക്കാരന്റെ പണം തട്ടിയ വിദേശിയെ സിസിടിവി കുടുക്കി

By Web TeamFirst Published Aug 20, 2019, 11:38 PM IST
Highlights

ഡ്യൂട്ടി ഫ്രീയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം പണമടയ്ക്കാനായി ഇന്ത്യക്കാരന്‍ കൗണ്ടറിന് മുന്നില്‍ നിന്നപ്പോള്‍ പ്രതി തൊട്ടുപിന്നിലുണ്ടായിരുന്നു. ഇന്ത്യക്കാരന്‍ പഴ്‍സ് തുറന്ന് പണം കൊടുക്കുന്നത് കണ്ടപ്പോള്‍, തനിക്ക് ഇന്ത്യന്‍ രൂപ ഒന്നു കാണിച്ചുതരുമോയെന്നായി പ്രതി.

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വെച്ച് ഇന്ത്യക്കാരന്റെ പണം തട്ടിയെടുത്ത വിദേശിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. പണം തട്ടിയ സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പിടികൂടിയിട്ടുണ്ട്. ആസൂത്രിതമായിട്ടായിരുന്നു ഇവര്‍ പഴ്‍സില്‍ നിന്ന് പണം തട്ടിയെടുത്തത്.

ഡ്യൂട്ടി ഫ്രീയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം പണമടയ്ക്കാനായി ഇന്ത്യക്കാരന്‍ കൗണ്ടറിന് മുന്നില്‍ നിന്നപ്പോള്‍ പ്രതി തൊട്ടുപിന്നിലുണ്ടായിരുന്നു. ഇന്ത്യക്കാരന്‍ പഴ്‍സ് തുറന്ന് പണം കൊടുക്കുന്നത് കണ്ടപ്പോള്‍, തനിക്ക് ഇന്ത്യന്‍ രൂപ ഒന്നു കാണിച്ചുതരുമോയെന്നായി പ്രതി. പഴ്‍സില്‍ നിന്ന് ഒരു നോട്ടെടുത്ത് നല്‍കുകയും ഇയാള്‍ അത് നോക്കിയ ശേഷം തിരികെ തരികയും ചെയ്തു. അല്‍പം കഴിഞ്ഞ് സംശയം തോന്നിയ ഇന്ത്യക്കാരന്‍ പഴ്‍സ് പരിശോധിച്ചപ്പോഴാണ് 500 ഡോളര്‍ നഷ്ടമായതായി മനസിലായത്. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ പണമെടുക്കുന്നത് വ്യക്തമായിരുന്നു. തുടര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. അപ്പോഴേക്കും മോഷ്ടിച്ച ഡോളര്‍ ഇയാള് ദിര്‍ഹമാക്കി മാറ്റിയിരുന്നു.

click me!