ലക്ഷങ്ങള്‍ വിലയുള്ള പിപിഇ കിറ്റുകള്‍ മോഷ്ടിച്ചു; യുഎഇയില്‍ പ്രവാസി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്‍ പിടിയില്‍

By Web TeamFirst Published Nov 6, 2020, 3:45 PM IST
Highlights

അഞ്ച് പെട്ടി പിപിഇ കിറ്റുകളാണ് 28 വയസ്സുള്ള ഇന്ത്യന്‍ യുവാവ് ഷോപ്പില്‍ നിന്നും മോഷ്ടിച്ചത്. ഇത് ഒരു മെഡിക്കല്‍ സപ്ലൈ കമ്പനിക്ക് മറിച്ചുവില്‍ക്കാനാണ് ഇയാള്‍ തീരുമാനിച്ചിരുന്നത്.

ദുബൈ: 550 പിപിഇ കിറ്റുകള്‍ മോഷ്ടിച്ച മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായ പ്രവാസിക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ നടപടികള്‍ തുടങ്ങി. 20,900 ദിര്‍ഹം വിലമതിക്കുന്ന പിപിഇ കിറ്റുകളാണ് ഇയാള്‍ ഗവണ്‍മെന്റ് സ്ഥാപനത്തിന്റെ മെഡിക്കല്‍ വെയര്‍ഹൗസില്‍ നിന്ന് മോഷ്ടിച്ചത്.

ഈ വര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അഞ്ച് പെട്ടി പിപിഇ കിറ്റുകളാണ് 28 വയസ്സുള്ള ഇന്ത്യന്‍ യുവാവ് ഷോപ്പില്‍ നിന്നും മോഷ്ടിച്ചത്. ഇത് ഒരു മെഡിക്കല്‍ സപ്ലൈ കമ്പനിക്ക് മറിച്ചുവില്‍ക്കാനാണ് ഇയാള്‍ തീരുമാനിച്ചിരുന്നത്. മെഡിക്കല്‍ സപ്ലൈ കമ്പനിയുടെ ഉടമയുമായി യുവാവ് സംസാരിച്ചിരുന്നു. പിപിഇ കിറ്റുകള്‍ വില്‍ക്കാനുണ്ടെന്ന് അറിയിച്ചു. എന്നാല്‍ സംശയം തോന്നിയ കമ്പനി ഉടമസ്ഥ ദുബൈ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കുടുക്കാനായി ദുബൈ പൊലീസുമായി സഹകരിച്ച് കമ്പനി ഉടമസ്ഥ മിര്‍ദിഫിലെ വില്ലയില്‍ പിപിഇ കിറ്റ് വാങ്ങാനും പണം കൈമാറാനുമെന്ന രീതിയില്‍ യുവാവിനെ കാണാനെത്തി. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2017 മുതല്‍ ഈ സ്ഥപാനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്നു യുവാവ്. 20,900 ദിര്‍ഹം വിലമതിക്കുന്ന 550 പിപിഇ കിറ്റുകള്‍ അപഹരിച്ചതിന് യുവാവിനെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിട്ടുണ്ട്. നവംബര്‍ 25നാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുക. 

click me!