കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ദുബൈയില്‍ രണ്ട് ഹുക്ക കഫേകള്‍ അടച്ചുപൂട്ടി, നിരവധി സ്ഥാപനങ്ങള്‍ക്ക് താക്കീത്

By Web TeamFirst Published Nov 6, 2020, 2:58 PM IST
Highlights

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 49 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

ദുബൈ: കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച രണ്ട് ഹുക്ക കഫേകള്‍ ദുബൈയില്‍ അടച്ചുപൂട്ടി. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയതെന്ന് ദുബൈ മുന്‍സിപ്പാലിറ്റി അറിയിച്ചു.

ഹോര്‍ അല്‍ അനസ്, അല്‍ നഹ്ദ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹുക്ക കഫേകളാണ് പൂട്ടിച്ചത്. കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 49 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. നവംബര്‍ നാലിന് 2,439 ബിസിനസ് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,384 എണ്ണവും കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നെന്ന് കണ്ടെത്തിയതായി മുന്‍സിപ്പാലിറ്റി ട്വിറ്ററില്‍ അറിയിച്ചു. 

click me!