ഭാര്യയെ ഉപേക്ഷിച്ചില്ലെങ്കില്‍ ഇന്ത്യക്കാരനെ കൊല്ലുമെന്ന് ഭീഷണി; ദുബായില്‍ ശ്രീലങ്കന്‍ പൗരന്‍ അറസ്റ്റില്‍

By Web TeamFirst Published Mar 21, 2019, 2:41 PM IST
Highlights

ഇന്ത്യക്കാരന്‍ സ്വന്തം ഭാര്യയെ ഒഴിവാക്കിയില്ലെങ്കില്‍ ജുമൈറയിലെ ഷോപ്പിങ് സെന്ററില്‍ വെച്ച് കൊല്ലുമെന്നുമായിരുന്നു വാട്സ്ആപ് വഴി പ്രതിയുടെ ഭീഷണി. ഒപ്പം ഇയാളുടെ കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങളയച്ചു. 

ദുബായ്: ഇന്ത്യക്കാരനായ മാനേജരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയയാളെ ദുബായ് പൊലീസ് പിടികൂടി. കുക്കായി ജോലി ചെയ്തിരുന്ന ശ്രീലങ്കന്‍ പൗരനാണ് ക്രിമിനല്‍ വധഭീഷണി മുഴക്കിയ കുറ്റത്തിന് പിടിയിലായത്. ഇയാള്‍ക്കെതിരായ കഴിഞ്ഞ ദിവസം വിചാരണ നടപടികള്‍ ദുബായ് പ്രാഥമിക കോടതിയില്‍ തുടങ്ങി.

ഇന്ത്യക്കാരന്‍ സ്വന്തം ഭാര്യയെ ഒഴിവാക്കിയില്ലെങ്കില്‍ ജുമൈറയിലെ ഷോപ്പിങ് സെന്ററില്‍ വെച്ച് കൊല്ലുമെന്നുമായിരുന്നു വാട്സ്ആപ് വഴി പ്രതിയുടെ ഭീഷണി. ഒപ്പം ഇയാളുടെ കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങളയച്ചു. ഇതോടെ ഇന്ത്യക്കാരന്‍ അല്‍ റഫ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി തന്നെ കൊല്ലുമെന്ന് തനിക്ക് ഭീതിയുണ്ടെന്ന് ഒരേ സ്ഥാപനത്തില്‍ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്യുന്ന ഇന്ത്യക്കാരന്റെ പരാതിയില്‍ അറിയിച്ചിരുന്നു.

ബ്ലാക് മെയില്‍ ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനുമാണ് പൊലീസ് ശ്രീലങ്കക്കാരനെതിരെ കേസെടുത്തത്. ഭാര്യയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങളയച്ചുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചതിലും ഇക്കാര്യം വ്യക്തമായി. അവിഹിത ലൈംഗിക ബന്ധത്തിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

click me!