ദുബായിലെ വിദേശി വിവാഹ ചടങ്ങില്‍ അപ്രതീക്ഷിതമായെത്തിയ വിഐപി അതിഥി

By Web TeamFirst Published Mar 21, 2019, 11:36 AM IST
Highlights

ഒന്‍പത് ചൈനീസ് യുവതിയുവാക്കളാണ് അല്‍ ഖുദ്റയ്ക്ക്സമീപത്തുള്ള ലൗ ലേക്കിന്റെ തീരത്തെ പ്രത്യേക ചടങ്ങില്‍ വെച്ച് വിവാഹിതരായത്. ആദ്യമായാണ് ഇവിടെ വെച്ച് ഒരു സ്വകാര്യ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. 

ദുബായ്: കഴിഞ്ഞ ദിവസം ദുബായ് ലൗ ലേക്കിന് സമീപത്ത് നടന്ന ചൈനീസ് വിവാഹത്തില്‍ അപ്രതീക്ഷിതമായെത്തിയ വിഐപി അതിഥിയെക്കണ്ട് വധൂവരന്മാരും ചടങ്ങിനെത്തിയവരുമൊക്കെ ഞെട്ടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായിരുന്നു അത്.

ഒന്‍പത് ചൈനീസ് യുവതിയുവാക്കളാണ് അല്‍ ഖുദ്റയ്ക്ക്സമീപത്തുള്ള ലൗ ലേക്കിന്റെ തീരത്തെ പ്രത്യേക ചടങ്ങില്‍ വെച്ച് വിവാഹിതരായത്. ആദ്യമായാണ് ഇവിടെ വെച്ച് ഒരു സ്വകാര്യ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. വിവാഹാഘോഷങ്ങള്‍ പുരോഗമിക്കുന്നിത് തന്റെ സംഘത്തോടൊപ്പം ഇതുവഴി കടന്നുപോയ ശൈഖ് മുഹമ്മദിന്റെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് അദ്ദേഹം വാഹനത്തില്‍ അല്‍പം മാറി നിന്ന് ചടങ്ങുകള്‍ നോക്കിക്കാണുകയായിരുന്നു. ചൈനീസ് ഭാഷയില്‍ നവദമ്പതികള്‍ അദ്ദേഹത്തെ ആശംസിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

യുഎഇയും ചൈനയും തമ്മിലുള്ള ടൂറിസം, സാംസ്കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച 'ഹാല ചൈന'യുടെ ആഭിമുഖ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

വീഡിയോ...
 

 
 
 
 
 
 
 
 
 
 
 
 

#Dubai #Dubaiking #sheikhmohammed #lovelake #desert #wedding #weddingceremony

A post shared by Jenny Tsai (@tsai9771) on Mar 20, 2019 at 12:54am PDT

click me!