Dubai Garden Glow|വിസ്മയക്കാഴ്ചകളുമായി സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ദുബൈ ഗാര്‍ഡന്‍ ഗ്ലോയുടെ ഏഴാം സീസണ്‍

By Web TeamFirst Published Nov 18, 2021, 1:40 PM IST
Highlights

മുന്‍പതിപ്പുകളുടെ വിജയത്തിന് ശേഷം ഒട്ടേറെ പുതുമകളുമായെത്തുന്ന പുതിയ പതിപ്പിന്റെ പ്രമേയമാണ് 'ഗ്ലോയിങ് സഫാരി'. വന്യജീവികളുടെ സൗന്ദര്യം ദുബൈ ഗാര്‍ഡന്‍ ഗ്ലോയില്‍ പുതുമയാര്‍ന്ന രീതിയില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. സാഹസികത ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് ഇത് ഏറെ ആസ്വാദ്യകരമാകും.

ദുബൈ: ഏഴാം സീസണ്‍ ആഘോഷങ്ങള്‍ക്കൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയതും വിശിഷ്ടവുമായ തീം പാര്‍ക്കായ ദുബൈ ഗാര്‍ഡന്‍ ഗ്ലോ(Dubai Garden Glow). ലോകത്തിലെ ഏറ്റവും മനോഹരമായ തീം പാര്‍ക്ക് (theme park)നിരവധി പുതിയ ആശയങ്ങളും ആകര്‍ഷണങ്ങളുമായാണ് വീണ്ടുമെത്തുന്നത്. കൂടുതല്‍ വലിയതും മികച്ചതും വര്‍ണാഭവുമായിരിക്കും ഈ പതിപ്പ്. പ്രൗഡഗംഭീരമായ ഏഴാം സീസണിലെ(seventh season) വിസ്മയ കാഴ്ചകള്‍ കാണാനും അനുഭവിക്കാനും തയ്യാറാകൂ.

ഗ്ലോ പാര്‍ക്ക്- സന്ദര്‍ശകരെ അറിവിന്റെ ലോകത്ത് നിന്ന് വിനോദത്തിന്റെ ലോകത്തേക്ക് എത്തിക്കുന്നതാണ് ഗ്ലോ പാര്‍ക്ക്. യഥാര്‍ത്ഥത്തില്‍ ഒരു അത്ഭുതലോകം തന്നെയാണ് ഇവിടെ ഒരുക്കുന്നത്. കൈകൊണ്ട് നിര്‍മ്മിച്ചതാണ് ഈ പൂന്തോട്ടം. അതിന് മാറ്റുകൂട്ടാന്‍ ഹാന്‍ഡ് മെയ്ഡ് ലൈറ്റുകളും ഉപയോഗിച്ചിരിക്കുന്നു. ഈ സവിശേഷമായ പരിസ്ഥിതി സൗഹൃദ മാതൃകകള്‍ കാഴ്ചക്കാര്‍ക്ക് എക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കാവുന്ന നല്ല ഓര്‍മ്മകള്‍ സൃഷ്ടിക്കും.

മുന്‍പതിപ്പുകളുടെ വിജയത്തിന് ശേഷം ഒട്ടേറെ പുതുമകളുമായെത്തുന്ന പുതിയ പതിപ്പിന്റെ പ്രമേയമാണ് 'ഗ്ലോയിങ് സഫാരി'. വന്യജീവികളുടെ സൗന്ദര്യം ദുബൈ ഗാര്‍ഡന്‍ ഗ്ലോയില്‍ പുതുമയാര്‍ന്ന രീതിയില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. സാഹസികത ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് ഇത് ഏറെ ആസ്വാദ്യകരമാകും. ചുറ്റും മൃഗങ്ങളുള്ള പാതയിലൂടെ സഫാരി ട്രക്കില്‍ യാത്ര ചെയ്യാം. മനോഹരമായ നിറങ്ങളിലുള്ള പൂക്കളുടെ താഴ്വരയും ,ശലഭങ്ങളും എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളുമാണ് സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുക്കിയിട്ടുള്ളത്. 10 ലക്ഷത്തിലധികം LED ലൈറ്റുകളുടെ തിളക്കത്തോടെ  പുതിയ കാഴ്ചകളൊരുക്കുകയാണ് ഗ്ലോ സഫാരി പാർക്ക്.

"

ആര്‍ട്ട് പാര്‍ക്ക്- 'പ്രകൃതിയിലേക്ക് മടങ്ങുക'(ബാക്ക് ടു നേച്ചര്‍) എന്ന തീം അനുസരിച്ച്, പുനരുപയോഗിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് ആര്‍ട്ട് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ മഹത്തായ സന്ദേശമാണ് ദുബൈ ഗാര്‍ഡന്‍ ഗ്ലോയിലെ ആര്‍ട്ട് പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് ലഭിക്കുന്നത്. ബോട്ടിലുകള്‍, സിഡികള്‍ എന്നിവ ഉപയോഗിച്ച് വന്യജീവികളുടെ ഇന്‍സ്റ്റലേഷനുകളും പാര്‍ക്കിന് ചുറ്റുമുണ്ട്. പരിസ്ഥിതി സൗഹൃദ അന്തരീക്ഷമുള്ള ആര്‍ട്ട് പാര്‍ക്കില്‍ സന്തോഷം, സാംസ്‌കാരിക മൂല്യങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവ ഇഴചേരുന്നു. ജീവിതത്തിന്റെ എല്ലാ നിറങ്ങളുടെയും പറുദീസയാണ് ഈ ആര്‍ട്ട് പാര്‍ക്ക്. 

ദിനോസറസ് പാര്‍ക്ക്- കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അതിശയിപ്പിക്കുന്ന ഒന്നാണ് ഈ പാര്‍ക്ക്. കാലങ്ങള്‍ പിന്നോട്ടുള്ള ഒരു യാത്രയിലൂടെ കാഴ്ചക്കാരെ കൊണ്ടുപോകുന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. ദിനോസറുകളുടെ കാലത്തേക്ക്, ട്രൈയാസിക്, ജുറാസിക്, ക്രെറ്റേഷ്യസ് എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളിലേക്ക് ഈ പാര്‍ക്കിലെത്തുന്നവര്‍ക്ക് പിന്നോട്ട് സഞ്ചരിക്കാം. നൂറുകണക്കിന് ജീവികളെയാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക. ദിനോ മ്യൂസിയം ഉള്‍പ്പെടെ അറിവുകള്‍ നേടാന്‍ സഹായിക്കുന്ന നിരവധി സ്ഥലങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ദിനോസറുകളുടെ കാലത്തെ കുറിച്ച് ആഴത്തില്‍ അറിയാനും അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കാണാനും ദിനോസര്‍ പാര്‍ക്കില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 

മാജിക് പാര്‍ക്ക്- നിരവധി ദൃശ്യവിസ്മയങ്ങളുടെ ലോകമാണ് മാജിക് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. ജ്യാമിതീയ നിര്‍മ്മിതികളിലൂടെ അമ്പരപ്പിക്കുന്ന ഒപ്റ്റിക്കല്‍ ഇഫക്ടുകളാണ് അനുഭവമാണ് കാഴ്ചക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുക. നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ സാധിക്കുന്നതും മനുഷ്യന്റെ തലച്ചോറിന് മനസ്സിലാക്കാന്‍ കഴിയുന്നതും തമ്മിലുള്ള നിഗൂഢമായ ബന്ധവും ഇവിടെ അറിയാം. ദൃശ്യ, ഇന്ദ്രിയ, അറിവ്, സാഹസികത എന്നിവ നിറഞ്ഞുനില്‍ക്കുന്നതാണ് മാജിക് പാര്‍ക്ക്.

കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതിനായി ദുബൈ ഗാര്‍ഡന്‍ ഗ്ലോ വീണ്ടും ഒരുങ്ങി കഴിഞ്ഞു. മനോഹരമായ ഓര്‍മ്മകള്‍ എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ സന്ദര്‍ശകരെ ക്ഷണിക്കുകയാണ്. ലോകമെമ്പാടുമുള്ള ആളുകളിലേക്ക് ഈ കാഴ്ചയുടെ വസന്തം പകരാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. പരിസ്ഥിതിയോട് ഇണങ്ങുന്ന രീതിയില്‍ നിര്‍മ്മിച്ച അത്ഭുത ലോകത്ത് സുന്ദരമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ ദുബൈ ഗാര്‍ഡന്‍ ഗ്ലോ സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയാണ്.
 

click me!