
ദുബായ് ഗാർഡൻ ഗ്ലോ പാർക്ക് മാറ്റങ്ങളോടെ വീണ്ടും പ്രവർത്തനം തുടങ്ങുന്നു. ദുബായ് ഫ്രെയിമിന് തൊട്ടടുത്തുള്ള സബീൽ പാർക്ക് ഗേറ്റ് 3-ലാണ് പുതിയ പാർക്ക് വരുന്നത്.
ഔദ്യോഗിക ഉദ്ഘാടന തീയതിയും പ്രവേശന ഫീസും പിന്നീട് അറിയിക്കും. ദിവസവും രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രവേശനം – പാർക്ക് അധികൃതർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
പുതുക്കിയ ഡൈനോസർ പാർക്കും ഫാന്റസി പാർക്കും ആകർഷണങ്ങളുടെ ഭാഗമാണ്. ഒരു ടിക്കറ്റിൽ ഈ രണ്ട് പാർക്കുകളും സന്ദർശിക്കാം. ഡൈനോസർ പാർക്കിൽ അനിമാട്രോണിക് ഡൈനോസർ മാതൃകകളാണ് ഉണ്ടാകുക. യഥാർത്ഥ ഡൈനോസറുകളുടെ വലിപ്പത്തിൽ ശബ്ദ എഫക്റ്റുകളും ചലനങ്ങളും പുനസൃഷ്ടിക്കുന്നവയാണ് ഇവ. ഡൈനോസറുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്ന ഇന്ററാക്റ്റീവ് ഡിസ്പ്ലേകളും പാർക്കിലുണ്ടാകും.
ഫാന്റസി പാർക്കിൽ വമ്പൻ ആർട്ട് ഇൻസ്റ്റലേഷനുകളാണ് വരുന്നത്. എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന ആകർഷണമായിരിക്കും ഇതെന്നും അധികൃതർ പറഞ്ഞു.
2015 മുതൽ പ്രവർത്തിച്ചിരുന്ന ദുബായ് ഗാർഡൻ ഗ്ലോ കുടുംബങ്ങളുടെ പ്രിയപ്പെട്ട ആകർഷണമായിരുന്നു. പത്ത് സീസണുകൾക്ക് ശേഷം പ്രവർത്തനം നിർത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ