Latest Videos

ടാക്‌സി വിളിച്ച് മൂന്ന് മിനിറ്റിനുള്ളില്‍ എത്തിയില്ലെങ്കില്‍ അരലക്ഷം രൂപയിലേറെ സമ്മാനം!

By Web TeamFirst Published Mar 12, 2021, 9:56 PM IST
Highlights

ആപ്പില്‍ ബുക്ക് ചെയ്താന്‍ ഉടന്‍ തന്നെ പ്രദേശത്തെ ഡ്രൈവര്‍മാര്‍ക്ക് സന്ദേശം എത്തും. പിക് അപ് ലൊക്കേഷന് ഏറ്റവും അടുത്തുള്ള ഡ്രൈവര്‍ മൂന്ന് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തും.

ദുബൈ: ദുബൈയില്‍ ടാക്‌സി വിളിച്ച് മൂന്ന് മിനിറ്റിനുള്ളില്‍ പിക് അപ് ചെയ്യേണ്ട സ്ഥലത്ത് എത്തിയില്ലെങ്കില്‍ 3,000 ദിര്‍ഹം(60,000 രൂപയോളം)സമ്മാനം. ദുബൈ ഹല ടാക്‌സിയാണ് പുതിയ ക്യാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ആപ്പില്‍ ബുക്ക് ചെയ്താന്‍ ഉടന്‍ തന്നെ പ്രദേശത്തെ ഡ്രൈവര്‍മാര്‍ക്ക് സന്ദേശം എത്തും. പിക് അപ് ലൊക്കേഷന് ഏറ്റവും അടുത്തുള്ള ഡ്രൈവര്‍ മൂന്ന് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തും. ഇത്തരത്തില്‍ മൂന്ന് മിനിറ്റിനുള്ളില്‍ വാഹനം പിക് അപ് ലൊക്കേഷനില്‍ എത്തിയില്ലെങ്കില്‍ 3,000 ദിര്‍ഹം കരീം ക്രെഡിറ്റ് ലഭിക്കുന്ന നറുക്കെടുപ്പിലേക്ക് യാത്രക്കാരന് എന്‍ട്രി ലഭിക്കും. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരു വിജയിയെ പ്രഖ്യാപിക്കും. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുക എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ കൂടി വേണ്ടിയാണ് ഹല ടാക്‌സി '3 മിനിറ്റ് അറൈവല്‍ ടൈം' ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്. 

click me!