
ദുബൈ: ദുബൈയില്‍ ഫൈസര്‍ - ബയോ എന്‍ടെക് (Pfizer-BioNTech) കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് (Booster dose) എടുക്കാം. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി (Dubai Health Authority) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അര്‍ഹത. മുന്‍കൂട്ടി അപ്പോയിന്റ്‍മെന്റ് എടുത്ത് മാത്രമേ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ സാധിക്കൂ എന്നും ദുബൈ ഹെല്‍ത്ത് അതോരിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സ്വദേശികള്‍ക്കും ദുബൈയിലെ പ്രവാസികള്‍ക്കും ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ 800342 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെട്ടോ ബൂസ്റ്റര്‍ ഡോസിനായുള്ള അപ്പോയിന്റ്മെന്റ് എടുക്കാം. ബൂസ്റ്റര്‍ ഡോസ് ലഭ്യമാവുന്ന സെന്ററുകളുടെ വിവരങ്ങളും ഡി.എച്ച്.എ ട്വീറ്റ് ചെയ്‍തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam