
ദുബായ്: ജ്വല്ലറി വ്യവസായത്തിന്റെ ഏറ്റവും വലിയ വ്യാപാര സ്ഥാപനമായ ദുബൈയ് ജ്വല്ലറി ഗ്രൂപ്പ് (ഡി.ജെ.ജി) ഗംഭീരമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ "ലിവ് ദ ഗ്ലിറ്റര്‍" ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ ആദ്യത്തെ 11 നറുക്കെടുപ്പുകളിലെ വിജയികളെ പ്രഖ്യാപിച്ചു.
ഇതുവരെ 44 ഭാഗ്യശാലികള്‍ക്ക് കാല്‍ കിലോ വീതം സ്വര്‍ണം സമ്മാനമായി ലഭിച്ചു. ഡി.ജെ.ജി ലേബലിന് കീഴില്‍ പങ്കെടുക്കുന്ന 245 ഔട്ട്‍ലെറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നും ഷോപ്പിങ് നടത്തി ഭാഗ്യശാലികളാകാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുമുണ്ട്. ഡിജെജിയുടെ നറുക്കെടുപ്പ് പദ്ധതിയില്‍ ഭാഗമായി കാല്‍ കിലോ സ്വര്‍ണം സമ്മാനമായി നേടാന്‍ 500 ദിര്‍ഹമോ അതിലധികമോ ചെലവഴിച്ച് ആഭരണങ്ങള്‍ വാങ്ങി നറുക്കെടുപ്പ് കൂപ്പണുകള്‍ സ്വന്തമാക്കുക മാത്രം ചെയ്‍താല്‍ മതി.
അവധിക്കാല ആഘോഷങ്ങളോട് നീതി പുലര്‍ത്തിക്കൊണ്ട് ഡി.എസ്.എഫിന്റെ പൈതൃകം വളര്‍ത്തിയെടുത്ത് എല്ലാവര്‍ക്കും മികച്ചതും സംതൃപ്‍തവുമായ അനുഭവം നല്‍കാനും അവര്‍ക്ക് 2023 ജനുവരി 29 വരെ മികച്ച വിജയം നേടാനുള്ള അവസരമൊരുക്കാനും ഡിജെജി പ്രതിജ്ഞാബദ്ധമാണ്.
നറുക്കെടുപ്പ് പദ്ധതിയുടെ വിശദാംശങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ