
ദുബായ് സമ്മർ സർപ്രൈസസിന്റെ ഭാഗമായി 'ഗ്ലിറ്ററിങ് സർപ്രൈസസ്' ക്യാംപെയ്ൻ അവതരിപ്പിച്ച് ദുബായ് ജ്വല്ലറി ഗ്രൂപ്പ്. ജൂൺ 20 മുതൽ ജൂലൈ 23 വരെ സ്വർണം, ഡയമണ്ട്, പേൾ പർച്ചേസുകളിൽ മികച്ച ഡീലുകൾ നേടാം. സിറ്റി ഓഫ് ഗോൾഡ് ഗ്ലിറ്ററിങ് സർപ്രൈസസ് എന്ന പേരിലുള്ള ക്യാംപെയ്നിൽ 1000 ദിർഹത്തിന് മുകളിലുള്ള പർച്ചേസുകൾക്ക് 5000 ദിർഹം ജ്വല്ലറി വൗച്ചറുകൾ ലഭിക്കും. 20 ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വിലമതിക്കുന്ന ജ്വല്ലറിയും നേടാൻ അവസരമുണ്ട്.
ഈദുൽ അദ്ഹ കാലത്താണ് ഇത്തവണ ഓഫറുകൾ എന്ന പ്രത്യേകതയുമുണ്ട്. പ്രധാനപ്പെട്ട പ്രമോഷനുകൾ ചുവടെ:
എല്ലാ ഉപയോക്താക്കൾക്കും പ്രിയപ്പെട്ട ജ്വല്ലറി എക്സ്പീരിയൻസ് ആയിരിക്കും ഗ്ലിറ്ററിങ് സർപ്രൈസസ് ക്യാംപെയ്ൻ എന്ന ദുബായ് ജ്വല്ലറി ഗ്രൂപ്പ് ബോർഡ് അംഗം ലൈല സുഹൈൽ പറഞ്ഞു.
180 സ്റ്റോറുകളിലൂടെ 65 ജ്വല്ലറി ബ്രാൻഡുകളാണ് ഇത്തവണത്തെ ക്യാംപെയ്നിൽ പങ്കെടുക്കുന്നത്. ജ്വല്ലറികളുടെ പട്ടികയും ഓഫറുകളും അറിയാൻ സന്ദർശിക്കൂ - http://dubaicityofgold.com/.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam