കെ സുധാകരന്റെ അറസ്റ്റ്; കേസിന്റെ മുഴുവൻ ചെലവും ഏറ്റെടുക്കുമെന്ന് ഒ.ഐ.സി.സി, എല്ലാ രാജ്യങ്ങളിലും പ്രതിഷേധ സംഗമം

Published : Jun 23, 2023, 11:25 PM IST
കെ സുധാകരന്റെ അറസ്റ്റ്; കേസിന്റെ മുഴുവൻ ചെലവും ഏറ്റെടുക്കുമെന്ന് ഒ.ഐ.സി.സി, എല്ലാ രാജ്യങ്ങളിലും പ്രതിഷേധ സംഗമം

Synopsis

അറസ്റ്റില്‍ പ്രതിഷേധിച്ച ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി, ശനിയാഴ്ച എല്ലാ ലോക രാജ്യങ്ങളിലും പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

മസ്കത്ത്: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്‍തതുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിനുള്ള മുഴുവന്‍ ചെലവും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) ഏറ്റെടുക്കുമെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി, ശനിയാഴ്ച എല്ലാ ലോക രാജ്യങ്ങളിലും പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിൽ സംസ്ഥാനത്തും കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. സംസ്ഥാനത്ത് നാളെ കരിദിനം പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും കെ പി സി സി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരന്റെ അറസ്റ്റിനെതിരെ രംഗത്തുവന്നു. സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും ഭയമാണ് സർക്കാരിനെ ഭരിക്കുന്നതെന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു. അറസ്റ്റ് സി പി എം നിർദ്ദേശ പ്രകാരമെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും മോദി സർക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനുമെന്നുമാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

Read also: സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി പ്രവർത്തകർ, തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം
കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത